കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊന്നു; പിന്നാലെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
കൊല്ലം: മയ്യനാട് താന്നിയിൽ 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. അജീഷ് കുമാർ (38), ഭാര്യ സുലു (36), മകൾ 2 വയസുകാരി ആദി എന്നിവരാണ് മരിച്ചത്.
.
വാടകവീട്ടിൽ അജീഷിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. രാവിലെ ഉണരുന്ന പതിവ് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ മാതാപിതാക്കൾ ചെന്ന് നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരം കട്ടിലിലും അതിന് സമീപത്തായി അജീഷും സുലുവും തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
.
വിദേശത്ത് ജോലി ചെയ്തിരുന്ന അജീഷ് ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും അടുത്തയിടെ അജീഷിന് കാൻസർ സ്ഥിരീകരിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. കുട്ടിക്കും ജനന സമയം മുതൽ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് ധാരാളം പണം ചെലവായിരുന്നു. ഇതെല്ലാമാണ് കുടുംബത്തെ കടക്കെണിയിൽ ആക്കിയതെന്നാണ് വിവരം.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.