കൈയിൽ വിലങ്ങുമായി അഫാന്‍ ജീപ്പില്‍, റോഡിനപ്പുറത്തുനിന്ന് നോക്കിനിന്ന് പിതാവ്; നൊമ്പരക്കാഴ്ച – വിഡിയോ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ തെളിവെടുപ്പിനു കൊണ്ടുവന്ന അഫാനെക്കണ്ട് പിതാവ് അബ്ദുല്‍ റഹീം. അഫാനെക്കൊണ്ടുപോവുകയായിരുന്ന പോലീസ് വാഹനം സിഗ്നലില്‍പ്പെട്ട് കിടക്കുമ്പോഴാണ് റഹീം, മകനെക്കണ്ടത്. വാഹനം മുന്നോട്ടെടുക്കുംവരെ, അവിടെ ഒരു കടയുടെ പുറത്തുനിന്ന് റഹീം ജീപ്പിലിരിക്കുന്ന മകനെ നോക്കിനിന്നു. സുഹൃത്തും കൂടെയുണ്ടായിരുന്നു.
.
അഫാനെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവരുന്നതിനിടെ ജീപ്പ് സിഗ്നലില്‍ കുടുങ്ങി. ഈ സമയത്ത് പിതാവ് റഹീമും സുഹൃത്തും ജീപ്പ് നില്‍ക്കുന്നതിന്റെ എതിര്‍വശത്തെ ‘ആണ്ടവര്‍ സ്റ്റോഴ്‌സ് പാത്രക്കട’യുടെ മുന്നിലെത്തി മകനെക്കാണുകയായിരുന്നു. സിഗ്നലില്‍നിന്ന് ജീപ്പ് അനങ്ങുംവരെ മകനെ നോക്കിനിന്നു. വാഹനം മുന്നോട്ടെടുത്ത ശേഷമാണ് റഹീമും സുഹൃത്തും അവിടെനിന്ന് നടന്നുപോയത്. രംഗം കണ്ടുനിന്നവരിലെല്ലാം വലിയ നൊമ്പരമുണ്ടാക്കി.

അഫാനെ ഇനി കാണില്ലെന്നും കാണണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും റഹീം നേരത്തേ പറഞ്ഞിരുന്നു. കൂട്ടക്കൊലപാതകം നടന്ന ആ വീട്ടിലേക്ക് പോവാന്‍ കഴിയുന്നില്ലെന്നും റഹീം പറഞ്ഞു. ആശുപത്രി വിട്ട ഭാര്യ ഷെമിക്കൊപ്പം അഗതി മന്ദിരത്തിലാണ് റഹീം ഇപ്പോള്‍ താമസിക്കുന്നത്. കേസിന്റെ മൂന്നാംഘട്ട തെളിവെടുപ്പിനായാണ് അഫാനെ ഇന്ന് വീട്ടിലെത്തിച്ചത്.
.
മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാവുന്നതോടെ കൂട്ടക്കൊലപാതകക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. ജനുവരി 24-നാണ് കനത്ത കടബാധ്യതയെത്തുടര്‍ന്ന് അഫാന്‍ അഞ്ച് ക്രൂര കൊലപാതകങ്ങള്‍ നടത്തിയത്. വയോജന കേന്ദ്രത്തില്‍ സംരക്ഷണത്തില്‍ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയെ അന്വേഷണസംഘം സന്ദര്‍ശിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല, ഒരാഴ്ചകൂടി കഴിഞ്ഞ് മാത്രമേ ഷെമിയുടെ വിശദമായ മൊഴിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണ പറഞ്ഞു. (കടപ്പാട്: മാതൃഭൂമി)
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!