അബ്ദുറഹീമിൻ്റെ കേസ് റിയാദ് കോടതി തവണയും നീട്ടിവെച്ചു; ജാമ്യ ഹരജിയും പരിഗണിച്ചില്ല

റിയാദ്: കൊലപാതക കേസില്‍ 18 വര്‍ഷമായി സൗദിയിലെ റിയാദ്  ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. ഇന്നും കോടതി കേസ് പരിഗണിച്ചുവെങ്കിലും തീരുമാനമായില്ല. വധശിക്ഷ റദ്ദാക്കിയ ശേഷം 10ാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. രാവിലെ 11ന് ആരംഭിച്ച സിറ്റിങ്ങില്‍ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തിരുന്നു.
.
കേസ് കഴിഞ്ഞ 9 തവണയും മാറ്റിവെച്ചതോടെ റഹീമിൻ്റെ അഭിഭാഷകർ ജാമ്യ ഹർജിയും സമർപ്പിച്ചു. എന്നാൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട കോടതി ജാമ്യാപേക്ഷയും നിരസിച്ചു.

ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ അബ്ദുറഹീമിൻ്റെ വധശിക്ഷ കോടതി ഏഴ് മാസം മുമ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം നീളാന്‍ കാരണം. മാര്‍ച്ച് മൂന്നിനായിരുന്നു അവാസന സിറ്റിങ്. അന്ന് കോടതി റിയാദ് ഗവര്‍ണറേറ്റിനോട് കേസിന്റെ ഒറിജിനല്‍ ഫയല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വീണ്ടും സൂക്ഷ്മ പരിശോധന നടത്തി അന്തിമ തീരുമാനമെടുക്കുന്നതിനായിരുന്നു ഇത്. തുടർന്ന് ഇന്ന് കേസ് വീണ്ടും പരിഗണിച്ച കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!