ഖന്ദഖ് യുദ്ധത്തിൻ്റെ വിജയഗാഥയുമായി അൽ-ഫത്ഹ് പള്ളി; മദീനയിൽ സന്ദർശകരെ ആകർഷിക്കുന്ന ചരിത്ര സ്മാരകം – വിഡിയോ

മദീന: ഹിജ്റ അഞ്ചാം വർഷത്തിൽ ഖുറൈശികളും സഖ്യകക്ഷികളും ചേർന്ന് മുസ്ലീങ്ങൾക്കെതിരെ നടത്തിയ ഖന്ദഖ് യുദ്ധത്തിൽ (ട്രെഞ്ച് യുദ്ധം) പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പ്രാർത്ഥനയിലൂടെ കൈവരിച്ച വിജയത്തിൻ്റെ ചരിത്രമുറങ്ങുന്ന സ്ഥലമാണ് അൽ-ഫത്ഹ് പള്ളി. മദീനയിലെ സലാഅ് പർവതത്തിൻ്റെ താഴ് വരയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
.
നബി(സ) യുടെ കൽപന പ്രകാരം മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ച് അറബികൾക്ക് പരിചിതമല്ലാത്ത പുതിയ യുദ്ധമുറ സ്വീകരിച്ചതിനാലാണ് ഈ യുദ്ധത്തിന് ഖന്ദഖ് യുദ്ധം എന്ന പേരു വന്നത്. ഖുറൈശികളും യഹൂദികളും ഗത്വ്‌ഫാൻ ഗോത്രവും യഹൂദികളെ അനുകൂലിച്ചവരും എല്ലാം ഒന്നിച്ച് സഖ്യകക്ഷിയായി മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്തതിനാൽ അഹ്സാബ് യുദ്ധം എന്നും ഇത് അറിയപ്പെടുന്നുണ്ട്.

മദീനയിലെ ഏഴ് പള്ളികളിൽ പ്രധാനപ്പെട്ട ഒന്നാണ് അൽ-ഫത്ഹ് പള്ളി. സുപ്രീം മോസ്ക് എന്നും ഇതറിയപ്പെടുന്നു. ഖന്ദഖ് യുദ്ധത്തിലെ വിജയത്തിനായി പ്രവാചകൻ (സ) പ്രാർത്ഥന നടത്തിയ സ്ഥലമായതിനാലും സൂറത്ത് അൽ-ഫത്ഹ് ഇവിടെ അവതരിച്ചതിനാലുമാണ് ഈ പള്ളിക്ക് അൽ-ഫത്ഹ് എന്ന് പേര് ലഭിച്ചത്.
.

.

ഇസ്ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഈ പള്ളിക്ക് കാലാകാലങ്ങളിൽ വലിയ ശ്രദ്ധയും പരിചരണവും ലഭിച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ സീസണുകളിൽ മദീനയിലെത്തുന്ന ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ചരിത്ര സ്മാരകമാണിത്.

സവിശേഷമായ ഇസ്ലാമിക വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ പള്ളി, ശത്രുക്കൾക്കെതിരെ മുസ്ലീങ്ങൾക്ക് നിർണായക വിജയം നൽകിയ ചരിത്ര യുദ്ധത്തിൻ്റെ ഓർമ്മപ്പെടുത്തലാണ്.

ഇന്നും വിശ്വാസികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രചോദനമേകുന്ന ഈ പള്ളി, ഇസ്ലാമിക വാസ്തുവിദ്യയുടെയും ചരിത്രത്തിൻ്റെയും മകുടോദാഹരണമായി നിലകൊള്ളുന്നു. മദീയിലെത്തുന്ന വിശ്വാസികളെ ആകർഷിക്കുന്ന ഒരു പ്രധാന ചരിത്ര സ്മാരകമാണിത്. ഈ പള്ളിയിൽ നമസ്കരിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും വിശ്വാസികൾ ധാരാളമായി ഇവിടെയെത്തുന്നു.
.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!