ഭാര്യാ മാതാവിനെ തലയ്ക്കടിച്ച ശേഷം വീടിനു തീയിട്ടു, പിന്നാലെ ആത്മഹത്യാ ശ്രമം; 2 പേരും ഗുരുതരാവസ്ഥയിൽ

കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം മരുമകൻ പാചകവാതക സിലിണ്ടർ തുറന്നു വിട്ട് വീട് കത്തിച്ചു. മണിയപ്പൻ (60) ആണു വീടിനു തീയിട്ട ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നു രാവിലെയാണ് സംഭവം.
.
ഭാര്യാ മാതാവ് രത്നമ്മ (80) ഗുരുതരമായി പരുക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളജ്  ആശുപത്രിയിൽ ചികിത്സയിലാണ്. മണിയപ്പന്റെ ആരോഗ്യനിലയും ഗുരുതരമാണ്. പരവൂരിൽനിന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!