വിസിറ്റ് വിസ നിയമത്തിൽ പ്രധാന മാറ്റം; സിംഗിൾ എൻട്രിയോ മൾട്ടിപ്പിളോ എന്ന് അറിയുക വിസ സ്റ്റാമ്പ് ചെയ്ത് കയ്യിൽ കിട്ടുമ്പോൾ മാത്രം

റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസകളുടെ കാര്യത്തിൽ വീണ്ടും മാറ്റം. സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിസ അപ്ലിക്കേഷൻ പോർട്ടലിൽ നിന്ന് പൂർണമായും പിൻവലിച്ചു. ബുധനാഴ്ച മുതലാണ് പോർട്ടലിൽനിന്ന് ഈ ഓപ്ഷൻ കാണാതായത്. പകരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഒരു അറിയിപ്പാണ്. വിസയുടെ കാലാവധി, സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ എന്നത്, സൗദിയിലെ താമസകാലം എന്നിവ വിസ സ്റ്റാമ്പിങ് സമയത്ത് അതത് രാജ്യങ്ങളിലെ സൗദി എംബസികൾ തീരുമാനിക്കുമെന്നാണ് ആ അറിയിപ്പിൽ പറയുന്നത്.
.
നിലവിലെ സംവിധാനം വഴി വിസക്ക് അപേക്ഷിക്കാം. എന്നാൽ കാലാവധിയും വിസയുടെ തരമായ സിംഗിളോ മൾട്ടിപ്പിളോ എന്നതും അപേക്ഷിക്കുമ്പോൾ നിശ്ചയിക്കാനാവില്ല. അത് വി.എഫ്.എസ് വഴി വിസ സ്റ്റാമ്പിങ്ങിന് അയക്കുേമ്പാൾ എംബസിയാണ് തീരുമാനിക്കുക. സിംഗിളോ മൾട്ടിപ്പിളോ ഏതാണ് കിട്ടുകയെന്നും എത്ര കാലത്തേക്കുള്ള വിസ ആയിരിക്കുമെന്നും മുൻകൂട്ടി അറിയാനാവില്ലെന്ന് ചുരുക്കം. സ്റ്റാമ്പിങ് നടപടി പൂർത്തിയാക്കി പാസ്പോർട്ട് കൈയ്യിൽ കിട്ടുേമ്പാൾ മാത്രമേ ഇക്കാര്യങ്ങൾ അറിയാനാകൂ.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!