കണ്ടെയ്നർ ലോറി, പിക്കപ്പ് വാൻ, കാർ…; പകൽ ‘സ്കെച്ചിടും’, രാത്രിയിൽ ‘അടിച്ചുമാറ്റും’, അന്തർ സംസ്ഥാന വാഹന മോഷണസംഘം പിടിയിൽ
തൃശൂർ: അന്തർ സംസ്ഥാന വാഹന മോഷണസംഘത്തെ പിടികൂടി തൃശൂർ പൊലീസ്. കാപ്പ കേസ് പ്രതിയടക്കം 5 പേരെയാണ് വിവിധ വാഹനമോഷണ കേസുകളിൽ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നു 4 വാഹനങ്ങളും പൊലീസ് കണ്ടെടുത്തു. ഒരു കണ്ടെയ്നർ ലോറി, 2 പിക്കപ്പ് വാനുകൾ, ഒരു കാർ എന്നിവയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തത്.
.
പൊള്ളാച്ചി കോവിൽ പാളയം സ്വദേശി എസ്.കെ. നിവാസിൽ സജിത്ത് (25), പുതുക്കാട് കണ്ണംമ്പത്തൂർ സ്വദേശികളായ പുന്നത്താടൻ വീട്ടിൽ വിജിത്ത് (33), പുന്നത്താടൻ വീട്ടിൽ രഞ്ജിത്ത് (38), തൃശൂർ ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35), നന്തിപുലം സ്വദേശി കരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണു (30) എന്നിവരാണ് പിടിയിലായത്. രഞ്ജിത്തിനെതിരെ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി 6 ക്രിമിനൽ കേസുകളുണ്ട്. വിജിത്തിനെതിരെ 2 അടിപിടി കേസുകളും ഉണ്ട്.
.
പകൽ വാഹനങ്ങൾ കണ്ടെത്തി സ്കെച്ച് ചെയ്യുന്നതായിരുന്നു മോഷണ സംഘത്തിന്റെ രീതി. അർധരാത്രി സ്ഥലത്തെത്തി സുനീഷും രഞ്ജിത്തും വിഷണുവും വിജിത്തും ചേർന്നു മോഷ്ടിക്കുന്ന വാഹനം സജിത്തിന് കൈമാറും. സജിത്ത് ഇത് മേട്ടുപ്പാളയത്ത് പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സംഘത്തിന് വിൽക്കുന്നതായിരുന്നു പതിവ്. ഇവിടെ നിന്നാണ് അന്വേഷണ സംഘം മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയത്.
ഫെബ്രുവരി 23ന് ചേർപ്പ് പാറക്കോവിലിൽനിന്നു മിനിലോറി മോഷണം പോയിരുന്നു. അന്വേഷണത്തിൽ മോഷണ സ്ഥലത്തെത്തിയ മറ്റൊരു വാഹനം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് പൊള്ളാച്ചി സ്വദേശിയായ സജിത്ത് എന്നയാൾ ഉപയോഗിക്കുന്നതാണെന്നും ഇയാൾ മോഷണ സംഘത്തിലെ അംഗമാണെന്നും തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളെയും കണ്ടെത്തിയത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.