കോഴിക്കോട്ട് മകൻ്റെ മർദനത്തിൽ പരുക്കേറ്റ അച്ഛൻ മരിച്ചു; ഒളിവിൽ പോയ മകന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടം സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗിരീഷ്. മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മര്‍ദനം. സനലിന്റെ വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഗിരീഷിനെ സനല്‍ മര്‍ദിച്ചത് . ഉറങ്ങുകയായിരുന്നു ഗീരീഷിനെ സനല്‍ അടിക്കുകയും കട്ടിലില്‍ നിന്ന് താഴെവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീരിഷിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവിനെ മകന്‍ മര്‍ദിച്ചെന്ന പരാതിയില്‍ നല്ലളം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരണം. സനൽ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!