അഫാൻ്റെ ഉമ്മയെ മുറിയിലേക്ക് മാറ്റി, അഞ്ച് പേരുടെയും മരണം ഷെമിയെ അറിയിച്ചു; വിവാഹത്തെ എതിർത്തതും പരിഹസിച്ചതും കൊലക്ക് കാരണമായി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ ബന്ധുക്കൾ ഉൾപ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ ഡോക്ടർമാർ അറിയിച്ചു. ഇളയ മകൻ അഫ്‌സാന്റെ മരണവിവരം മാത്രമാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതു കേട്ടതോടെ ഷെമിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പിന്നീട് മറ്റുള്ളവരുടെ മരണവിവരം അറിയിച്ചിരുന്നില്ല.
.
അഫ്സാനെ കൂടാതെ ഷെമിയുടെ ഭർതൃമാതാവ് സൽമാ ബീവി, ഭർതൃസഹോദരൻ അബ്‍ദുൽ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി, അഫാന്റെ സുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഷെമിയെ ഐസിയുവിൽനിന്നു മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
.
അബ്‍ദുൽ ലത്തീഫിനെയും സജിതാ ബീവിയെയും കൊലപ്പെടുത്തിയ കേസിൽ അഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നാണ് ഈ കേസ്. അഫാനെ ചൊവ്വാഴ്ച കൊലപാതകം നടന്ന വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പണം ചോദിച്ചിട്ട് നൽകാത്തതിലെ വൈരാഗ്യത്തിലാണ് അഫാൻ പിതാവിന്റെ സഹോദരൻ അബ്‌ദുൽ ലത്തീഫിനെയും ഭാര്യ സൽമാ ബീവിയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
.
അഫാന്റെ പിതാവ് അബ്ദുൽ റഹിം വിദേശത്ത് കുടുങ്ങിയതിനെത്തുടർന്ന് വീട്ടിലെ ആവശ്യങ്ങൾക്ക് കുടുംബം ലത്തീഫിനെയാണ് ആശ്രയിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ കൂടുതൽ ബാധ്യതകളിലേക്കു പോകരുതെന്ന് അഫാനെ ലത്തീഫ് ഓർമിപ്പിച്ചിരുന്നു. ഇത് തങ്ങളുടെ സ്വാതന്ത്ര്യത്തിനു ബുദ്ധിമുട്ടാകുന്നുവെന്ന് അഫാൻ പലതവണ മാതാവ് ഷെമിയോടു പറഞ്ഞുവെന്നാണു പൊലീസിനുള്ള വിവരം.
.
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ലത്തീഫ് സഹായിച്ചില്ലെന്ന പരാതി അഫാനുണ്ടായിരുന്നു. പെൺസുഹൃത്തുമായുള്ള വിവാഹത്തെ എതിർത്തതും പരിഹസിച്ചതും അഫാന് ലത്തീഫിനോടുള്ള വൈരാഗ്യത്തിനു കാരണമായി. സംഭവദിവസം എസ്എൻപുരത്തെ വീട്ടിലെത്തിയ അഫാൻ വാക്കുതർക്കത്തിനൊടുവിൽ ലത്തീഫിനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അടുക്കളയിലായിരുന്ന സജിതയെ പിന്നാലെ കൊലപ്പെടുത്തി. എസ്എൻപുരത്തേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ, സാഹചര്യത്തെളിവുകളും അഫാന്റെ മൊഴിയും കൂട്ടിയിണക്കിയാവും പൊലീസ് അന്വേഷണം നടത്തുക.
അഫാന് കൂടുതൽ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
.
അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി. വൻ സാമ്പത്തിക ബാധ്യതയാണ് കൊലക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാന്‍റെ അച്ഛൻ റഹിം നൽകിയ മൊഴി. അഫാന് ഇനി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.