ജിദ്ദയിൽ ബലദിലെ ചരിത്ര മേഖലയിൽ റമദാൻ വിസ്മയം; ആദ്യ ആഴ്ചയിൽ എത്തിയത് പത്ത് ലക്ഷം സന്ദർശകർ – വിഡിയോ
ജിദ്ദ: റമദാനിലെ ആദ്യ ആഴ്ചയിൽ ജിദ്ദയിലെ ബലദിലുള്ള ചരിത്ര മേഖല അഭൂതപൂർവമായ സന്ദർശക പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു. പത്ത് ലക്ഷത്തിലധികം സന്ദർശകരാണ് ഈ ചരിത്രഭ മേഖലയിലേക്ക് ഒഴുകിയെത്തിയത്. വരും ആഴ്ചകളിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. പുണ്യമാസാവസാനം വരെ വിവിധ പരിപാടികൾ ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.
.
സാംസ്കാരിക മന്ത്രാലയത്തിന്റെ ജിദ്ദ ചരിത്ര പ്രോഗ്രാം സംഘടിപ്പിക്കുന്ന റമദാൻ സീസൺ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട റമദാൻ പരിപാടികളിൽ ഒന്നാണ്. വിശുദ്ധ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ റമദാൻ പാരമ്പര്യങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിനും ഈ പരിപാടി വലിയ സംഭാവന നൽകുന്നു.
.
عيشوا أجواء رمضان الساحرة مع تجارب لا تُنسى في رمضانيات بروميناد🌙🌊 #موسم_جدة #جدة_غير
Experience the Enchanting Atmosphere of Ramadan with Unforgettable Experiences during the holy month of Ramadan at Jeddah Promenade 🌙🌊#JeddahSeason #JeddahIsDifferent pic.twitter.com/vdF2tinPmV
— Jeddah Season | موسم جدة (@JEDCalendar) March 7, 2025
.
സംസ്കാരം, കലകൾ, പരമ്പരാഗത വിപണികൾ, പൈതൃക ഭക്ഷണങ്ങൾ എന്നിവ സംയോജിപ്പിച്ച് സവിശേഷ അനുഭവമാണ് സന്ദർശകർക്ക് നൽകുന്നന്നത്. പ്രാദേശിക ഉൽപ്പന്നങ്ങളും പൈതൃക ഭക്ഷണങ്ങളും പ്രദർശിപ്പിക്കുന്ന പരമ്പരാഗത വിപണികൾക്ക് പുറമേ, പുരാതന വാസ്തുവിദ്യാ പൈതൃകത്തെക്കുറിച്ച് പഠിക്കാൻ അവസരം നൽകുന്ന ചരിത്രപരമായ വീടുകളുടെയും പൈതൃക കെട്ടിടങ്ങളുടെയും പര്യവേക്ഷണ ടൂറുകളും പരിപാടികളിൽ ഉൾപ്പെടുന്നു.
.
ഈ സീസൺ ഒരു വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രം മാത്രമല്ല, മേഖലയിലെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുകയും സാമ്പത്തിക സുസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യുന്ന പ്രാദേശിക കരകൗശല വിദഗ്ധർക്കും സംരംഭകർക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും ഇവിടെയുണ്ട്.
.
كم معك وقت وحنا نجدول لك في جدة؟🌊
بناسها، بفعالياتها، بشوارعها، #جدة_غير
عيش أجواء ما فيه زيّها في #موسم_جدةGot time? Let us plan your perfect Jeddah experience! 🌊
From its vibrant streets to unforgettable events, #JeddahGhair.
Dive into a season like no other at… pic.twitter.com/xu4r3Y5n4Q— Jeddah Season | موسم جدة (@JEDCalendar) March 7, 2025
.
സന്ദർശകർക്ക് സുരക്ഷിതവും സംഘടിതവുമായ അനുഭവം ഉറപ്പാക്കുന്നതിന് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ദൈനംദിന സുരക്ഷാ, സേവന ടീമുകളുടെ പ്രവർത്തനങ്ങളുൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിപാടികളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്ന സന്ദർശകർക്കായി ഒരു ഡിജിറ്റൽ ഗൈഡും പുറത്തിറക്കി.
.
استعدوا لاجواء #جدة_بروميناد الرمضانية ✨🌙
ليالي تجمع العائلة والأحباب، وتجارب جديدة بانتظاركم ✨🗓️ 5 رمضان، موعدنا 😍#موسم_جدة#جدة_غير
Get ready for #JeddahPromenade Ramadan nights ✨🌙
A time for family, friends, and unforgettable experiences waiting for you ✨🗓️ See… pic.twitter.com/4UjpHANhFt
— Jeddah Season | موسم جدة (@JEDCalendar) March 3, 2025
.
സാംസ്കാരികവും പൈതൃകവുമായ സ്വത്വം വർദ്ധിപ്പിക്കുന്നതിനും സാംസ്കാരിക, ടൂറിസം മേഖലകൾ വികസിപ്പിക്കുന്നതിനും ശ്രമിക്കുന്ന രാജ്യത്തിന്റെ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ജിദ്ദ ചരിത്രമേഖലയെ ഒരു ആഗോള സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സീസണിന്റെ വിജയം.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.