സൗദി അറേബ്യയിൽ സ്ത്രീ ശാക്തീകരണം: ചരിത്രപരമായ മുന്നേറ്റങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ പുറത്ത്
റിയാദ്: സൗദി അറേബ്യയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നിരവധി സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കിയതിൻ്റെ പ്രധാന വിവരങ്ങൾ പുറത്ത്. സാമൂഹിക, തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് സഹായകമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. സ്ത്രീകളെ ഡ്രൈവിംഗ് ചെയ്യാൻ അനുവദിച്ച തീരുമാനം ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. രാജ്യത്ത് നടപ്പിലാക്കിയ ചരിത്രപരമായ മുന്നേറ്റങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ എംബിസി ചാനലാണ് പുറത്ത് വിട്ടത്.
സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള തീരുമാനത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് വെളിപ്പെടുത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയിൽ ഇത് നടപ്പിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. തുർന്ന് ഈ തീരുമാനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
.
സൗദിയുടെ ചരിത്രം മാറ്റി എഴുതിയ തീരുമാനമായിരുന്നു സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ളത്. ഇതിനായി ആദ്യമായി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു രഹസ്യയോഗം വിളിച്ചു. തുടർന്ന് എട്ട് മാസം മുതൽ ഒരു വർഷം വരെയുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കി. വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനായി സ്കൂളുകൾ സ്ഥാപിക്കുകയും മറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. കിരീടാവകാശിയുടെ പിന്തുണയോടെ മന്ത്രാലയത്തിൻ്റെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് സമർപ്പിച്ചതായും മന്ത്രി അറിയിച്ചു.
.
റോയൽ കോർട്ടിലെ ഉപദേഷ്ടാവ് അൽ-ഷിഹാന അൽ-അസ്സാസ്, ഡ്രൈവിംഗ് നിരോധനം നീക്കിയതിനെക്കുറിച്ചുള്ള തൻ്റെ അനുഭവം പങ്കുവെച്ചു. ഡ്രൈവിംഗ് നിരോധനം കാരണം താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞ അവർ, തീരുമാനം പ്രഖ്യാപിച്ച ദിവസം ഒരു വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നുവെന്നും ഓർത്തെടുത്തു. കായിക സഹമന്ത്രി അദ്‌വ അൽ-അരിഫി, 2018-ലെ ലോകകപ്പ് മത്സരങ്ങൾക്കായി റഷ്യയിൽ എത്തിയപ്പോഴാണ് ഈ വാർത്ത അറിഞ്ഞതെന്നും, സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്ന ഈ തീരുമാനം തനിക്ക് വളരെയധികം സന്തോഷം നൽകിയെന്നും അഭിപ്രായപ്പെട്ടു.
.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-രാജ്ഹി, രാജ്യത്തെ തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കിരീടാവകാശിയുമായി ചർച്ച നടത്തി. തൊഴിലന്വേഷകരിൽ 80 ശതമാനവും സ്ത്രീകളാണെന്നും, അവർക്ക് തൊഴിൽ ലഭിക്കുന്നതിലെ തടസ്സങ്ങൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കിരീടാവകാശി, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിക്കുകയും, പ്രശ്നപരിഹാരത്തിനുള്ള പദ്ധതികൾ തയ്യാറാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽ-സ്വാഹ, സാങ്കേതിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതിനെക്കുറിച്ച് വിശദീകരിച്ചു. രാജ്യത്തെ സാങ്കേതിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 7 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർന്നു. ഇത് സിലിക്കൺ വാലിയെയും യൂറോപ്യൻ യൂണിയനെയും മറികടക്കുന്ന നേട്ടമാണ്. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് ആൻഡ് ഡ്രോൺസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ അൽ-ഖാമിസി, സാങ്കേതിക രംഗത്ത് സ്ത്രീകളെ ആകർഷിക്കുന്നതിൽ സിലിക്കൺ വാലി നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചു.
.
ബഹിരാകാശ സഞ്ചാരി റയ്യാന ബർണാവി, ശാസ്ത്ര ഗവേഷണം, ബഹിരാകാശം, ടൂറിസം, കായികം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് അവസരങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ടു. ഏതൊരു മേഖലയിലും സ്ത്രീകളുടെ സുസ്ഥിരമായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഭരണകൂടത്തിൻ്റെ ലക്ഷ്യമെന്ന് അമേരിക്കയിലെ സൌദി അംബാസഡർ രാജകുമാരി റീമ ബിൻത്ത് ബന്ദർ പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.