ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ ലഹരിക്കച്ചവടം; പൊലീസിൻ്റെ നോട്ടപ്പുള്ളി, ഉയർന്നതോതിൽ എംഡിഎംഎ വയറ്റിലെത്തിയത് മരണകാരണം

കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദിന്റെ മരണകാരണം ഉയര്‍ന്ന തോതില്‍ എംഎഡിഎംഎ വയറ്റിലെത്തിയതു മൂലമെന്ന് പ്രാഥമിക നിഗമനം. ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ചു നാട്ടില്‍ വന്ന ശേഷം ലഹരി ശൃംഖലയിൽ ഷാനിദ് സജീവമായിരുന്നു എന്നാണു വിവരം. ലഹരിമരുന്ന് വില്‍പനയും ഇയാൾ നടത്തിയിരുന്നു.
.
വെള്ളിയാഴ്ച രാവിലെ ഒമ്പതേകാലിനാണു പൊലീസ് ഇയാളെ പിടികൂടുന്നത്. ഷാനിദിനെതിരെ 2 ലഹരിമരുന്ന് കേസുകള്‍ നേരത്തേ റജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ വ്യാകമായി എംഡിഎംഎ വില്‍ക്കുന്നതായി പ്രദേശവാസികളും പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച പൊലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പിടികൂടുന്നത്. പൊലീസ് വാഹനം കണ്ടയുടന്‍ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികള്‍ വിഴുങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണു ഉദ്യോഗസ്ഥർ പറയുന്നത്. ഇതുകണ്ട പൊലീസ് പിന്നാലെ ഓടി ഷാനിദിനെ പിടികൂടി. പൊലീസ് പിടികൂടിയപ്പോള്‍ത്തന്നെ വിഴുങ്ങിയ പൊതികളില്‍ എംഡിഎംഎ ആണെന്ന് ഷാനിദ് പറഞ്ഞു.
.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടർന്ന്‌ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് എന്‍ഡോസ്‌കോപ്പിക്ക് വിധേയമാക്കുകയും വയറ്റില്‍ രണ്ടു പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു ഉണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു. രണ്ട് കവറുകളിലായാണ് എംഡിഎംഎ തന്റെ കൈകളിലുണ്ടായിരുന്നതെന്നും അതാണ് വിഴുങ്ങിയതെന്നുമാണു ഷാനിദ് പൊലീസിനോട് പറഞ്ഞത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!