ഉംറ നിർവഹിക്കാനെത്തിയ രണ്ട് മലയാളി തീർഥാടകർ ജിദ്ദയിൽ മരിച്ചു
ജിദ്ദ: നാട്ടിൽനിന്ന് ഉംറ നിർവഹിക്കാനായി എത്തിയ രണ്ട് മലയാളികൾ ജിദ്ദയിൽ നിര്യാതരായി. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീൻ (69), മലപ്പുറം പൂക്കോട്ടൂർ സ്വദേശി കറുത്തേടത്ത് ഉമ്മർ എന്ന കുഞ്ഞാപ്പ (65) എന്നിവരാണ് മരിച്ചത്.
.
പത്ത് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് തിരിച്ച് പോകാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊല്ലം സ്വദേശി മുംതാസ് ബീഗം മരിച്ചത്. എമിഗ്രേഷൻ നടപടികൾ അവസാനിച്ച ശേഷമായിരുന്നു ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടത്. ഉടൻ അബ്ഹുർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. മരിച്ചത്.
.
ഒരു മാസം മുമ്പ് ഭാര്യക്കൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു മലപ്പുറം പൂക്കോട്ടൂർ സ്വദേശി പരേതനായ കറുത്തേടത്ത് അബ്ദുഹാജിയുടെ മകൻ ഉമ്മർ എന്ന കുഞ്ഞാപ്പ. ഉംറ കർമങ്ങൾക്ക് ശേഷം ജിദ്ദയിലുള്ള മകൾ റിഷാനയുടെയും, മരുമകൻ ബാസിമിൻ്റെയും കൂടെ താമസിച്ച് വരികയായിരുന്നു. റമദാനിൽ മക്കയിലും മദീനയിലും ചിലവഴിക്കണമെന്നാഗ്രഹിച്ച് വന്നവരാണ്. ചെറിയ പെരുന്നാളിന് ശേഷം അടുത്ത മാസം നാലിന് നാട്ടിലേക്ക് മടങ്ങാനിരുന്നു തീരുമാനം. മുപ്പത് വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മക്കയിലെ സാമുഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ മുജീബ് പൂക്കോട്ടൂരിൻ്റെ പിതൃസഹോദര പുത്രനാണ്.
.
മൊറയൂർ സ്വദേശി ആറ്റശ്ശേരി ഷാഹിനയാണ് ഭാര്യ. മക്കൾ : റഷീഖ് (ഹൈദരാബാദ്), റിഷാന (ജിദ്ദ ), റിൻഷി ( ബംഗളൂരു), റയാൻ. മരുമകൻ: പുത്തൂപ്പാടൻ ബാസിം (പുല്ലങ്കോട് ).
ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങിൻ്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനുള്ള തുടർ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.