മകൻ്റെ വധശിക്ഷ ഒഴിവാക്കാൻ തലശ്ശേരിയിൽ നിന്ന് ഉമ്മ യുഎഇയിലുമെത്തി, പക്ഷേ ഫലമുണ്ടായില്ല; മുഹമ്മദ് റിനാഷിൻ്റെ മൃതദേഹം ഖബറടക്കി, ബന്ധുക്കളും പങ്കെടുത്തു

അൽഐൻ: കഴിഞ്ഞ ദിവസം അബുദാബിയിൽ വധശിക്ഷയ്ക്ക് വിധേയനായ കണ്ണൂർ തലശ്ശേരി തലശ്ശേരി നെട്ടൂർ സ്വദേശി അരങ്ങിലോട്ട് തെക്കെപറമ്പിൽ  മുഹമ്മദ് റിനാഷ് (28) ൻ്റെ മൃതദേഹം ഇന്ന് ഖബറടക്കി. ചടങ്ങിൽ നാട്ടിൽ നിന്നെത്തിയ ബന്ധുക്കളും പങ്കെടുത്തു.

വെറും 3 വർഷം മുൻപ് മാത്രാണ് മുഹമ്മദ് റിൻഷാദ്  യുഎഇയിലെത്തിയത്. 2021ൽ അൽെഎനിലെ ഒരു ട്രാവൽ ഏജൻസിയിൽ ജോലിയിൽ പ്രവേശിച്ചു. 2023 ഫെബ്രുവരി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുഎഇ പൗരൻ അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.  2 വർഷമായി അൽഐൻ മനാസിർ ജയിലിലായിരുന്നു. ഫെബ്രുവരി 15ന് മുഹമ്മദ് റിനാഷിന് വധശിക്ഷ നടപ്പാക്കിയിരുന്നുവെങ്കിലും ഇന്നാണ് മൃതദേഹം സംസ്കരിച്ചത്.

ജോലിക്കിടെ പരിചയപ്പെട്ട അൽഐൻ സ്വദേശി അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയുടെ വീട്ടിലേക്ക് സാധനങ്ങളെത്തിച്ചിരുന്നത് മുഹമ്മദ് റിനാഷായിരുന്നു. ഒരിക്കൽ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. പിടിവലിക്കിടെ അബ്ദുല്ല സിയാദ് അൽ മൻസൂരി കത്തിക്കുത്തേറ്റ് മരിച്ചു എന്നാണ് കേസ്.
.
ഹമ്മദ് റിനാഷിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ മാതാവ് അറംഗലോട്ട് ലൈല മുട്ടാത്ത വാതിലുകളില്ല. നാട്ടിൽ ഭരണാധികാരികൾക്ക് ഇതുസംബന്ധമായി അപേക്ഷകൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായി മറ്റു മക്കളായ റിയാസ്, സജീർ എന്നിവരോടൊപ്പം ഉമ്മ യുഎഇയിലുമെത്തി. പക്ഷേ, എല്ലാ ശ്രമവും പഴായി, മുഹമ്മദ് റിനാഷിന്റെ വധശിക്ഷ അബുദാബിയിൽ നടപ്പിലാക്കി. റിനാഷിന്റെ മൃതദേഹം അവസാനമായി കാണാനും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ബന്ധുക്കൾ യുഎഇയിൽ എത്തിയിരുന്നു.
.

മുഹമ്മദ് റിനാഷിനൊപ്പം വധശിക്ഷ നടപ്പാക്കിയ യുപി സ്വദേശി ഷഹ്സാദി ഖാൻറെ സംസ്കാരവും ഇന്ന് തന്നെ നടന്നു. ഇന്ത്യൻ ദമ്പതികളുടെ കുട്ടി കൊല്ലപ്പെട്ട കേസിലാണ് ഷഹ്സാദിക്ക് വധശിക്ഷ നൽകിയത്. കുടുംബം ചുമതലപ്പെടുത്തിയവർ സംസ്കാരത്തിൽ പങ്കെടുത്തു. കാസർഗോഡ് സ്വദേശി പിവി മുരളീധരൻ്റെ വധശിക്ഷയും അതേ ദിവസം തന്നെ നടപ്പാക്കിയിരുന്നു. ഫെബ്രുവരി 14നാണ് മൂവരുടേയും വധശിക്ഷ നടപ്പാക്കിയത്. എന്നാൽ യുഎഇ സർക്കാർ ഫെബ്രുവരി 28നാണ് കേന്ദ്രത്തെ ഇക്കാര്യം അറിയിച്ചത്. മകൻ വിളിച്ച് ശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു എന്ന് മുരളീധരൻറെ അച്ഛൻ അറിയിച്ചു.
.
തിരൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരൻ അറസ്റ്റിലായത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് അടക്കം മോചനത്തിനായി സംസാരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും ബന്ധപ്പെട്ടിരുന്നു. സംസ്കാരത്തിന് യുഎഇയിലേക്ക് പോകുന്നില്ലെന്നും കുടുംബം അറിയിച്ചു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!