‘കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, കൊന്നു’; ചോദ്യം ചെയ്യലിനിടെ അഫാന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: മാല ചോദിച്ചിട്ടു തരാത്തതിനാലാണ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, അതുകൊണ്ടു കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്.

മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് മുത്തശ്ശി കൊലപ്പെടുത്തിയത് എന്തിനെന്ന വിവരം പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു ശേഷം മാല ഊരിയെടുത്ത് വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചുവെന്നും അഫാൻ പറഞ്ഞു. അഫാനുമായി പൊലീസ് നാളെ കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും.
.
തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം പൊലീസിനോട് പറഞ്ഞു. നെടുമങ്ങാട് റജിസ്‌ട്രേഷനുള്ള കാറാണ് നഷ്ടമായത്. കാര്‍ അഫാന്‍ പണയം വച്ചതാകാം എന്നാണ് നിഗമനം. കാറിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, ഇളയ മകന്‍ അഫ്സാൻ‌ മരിച്ച വിവരം കുടുംബം ഷെമീനയെ അറിയിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ‍ വച്ചാണ് ഭർത്താവ് അബ്ദുൽ‌ റഹീമിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾ വിവരമറിയിച്ചത്. ‘എന്റെ മകൻ പോയി അല്ലേ’ എന്നായിരുന്നു ഷെമിയുടെ പ്രതികരണം. സൈക്യാട്രി വിഭാഗം ഡോക്ടർമാരും മരണവാർത്ത അറിയിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. ഒരു മരണത്തെക്കുറിച്ചു മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങൾ അറിയിക്കാനാകുന്ന മാനസികാവസ്ഥയിൽ അല്ല ഷെമിയെന്നു ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഷെമിയോട് ഘട്ടം ഘട്ടമായി കുടുംബത്തില്‍ നടന്ന ദാരുണ സംഭവങ്ങള്‍ അറിയിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!