‘എൻ്റെ മകൻ പോയി അല്ലേ..’, ആശുപത്രി കിടക്കയിൽ പൊട്ടികരഞ്ഞ് മാതാവ്; രണ്ടാമത്തെ മകൻ്റെ മരണവിവരം ഷെമിയെ അറിയിച്ചു, അഫാനെയും ഉപ്പയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രണ്ടാമത്തെ മകൻ്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. ചികിത്സയിലുള്ള വെഞ്ഞാറമൂട് മെഡിക്കൽ കോളജിൽ വച്ചാണ് ബന്ധുക്കൾ മാതാവിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് മാതാവ് ആശുപത്രി കിടക്കയിൽ പൊട്ടികരഞ്ഞുവെന്നാണ് വിവരം. “എൻറെ മകൻ പോയി അല്ലേ…” എന്നായിരുന്നു ഷെമിയുടെ പ്രതികരണം. സൈക്യാട്രി വിഭാഗം ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് മരണവാർത്ത അറിയിച്ചത്. വിവരം അറിയിക്കുമ്പോൾ പിതാവ് അബ്ദുറഹിമും സമീപമുണ്ടായിരുന്നു.
മൂത്തമകൻ നടത്തിയ കൂട്ടക്കൊലയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായെങ്കിലും, ഇളയ മകൻ്റെ മരണത്തെക്കുറിച്ച് മാത്രമേ ഇത് വരെ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങൾ അറിയിക്കാനാകുന്ന മാനസികാവസ്ഥയിൽ അല്ലെ ഷെമിയെന്ന് ഡോക്ടർമാർ പറഞ്ഞു.
.
സൌദിയിൽ നിന്നെത്തിയ ഭർത്താവ് അബ്ദു റഹീമിനോട് കുഞ്ഞിനെ കുറിച്ച് ഷെമി ചോദിച്ചിരുന്നു. അവൻ പരീക്ഷക്ക് പോയിരിക്കുകയാണെന്നായിരുന്നു അപ്പോൾ അബ്ദു റഹീം മറുപടി പറഞ്ഞിരുന്നത്. താൻ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നായിരുന്നു ഷെമി ഭർത്താവിനെ അറിയിച്ചിരുന്നത്. എല്ലാ വിവരങ്ങളും അറിഞ്ഞാണ് ഭർത്താവ് വന്നിരിക്കുന്നതെന്ന് ഷെമിക്ക് അറിയില്ലായിരുന്നു.
.
ഇതിനിടെ കേസിലെ പ്രതി അഫാനെ ഇന്ന് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം എട്ടുവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് അഫാനെ കൂടുതൽ ചോദ്യം ചെയ്യാനായി പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നു വൈകുന്നേരം വരെ ചോദ്യം ചെയ്യൽ തുടരുമെന്നും നാളെ തെളിവെടുപ്പ് നടത്തുമെന്നുമാണ് വിവരം.
.
.
കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് അഫാനും പിതാവ് അബ്ദുൽ റഹീമും നൽകിയിരിക്കുന്ന മൊഴികളിലെ വൈരുധ്യമാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. അഫാൻ പറഞ്ഞതനുസരിച്ച് കുടുംബത്തിന് നാട്ടിൽ 65 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. എന്നാൽ കുടുംബത്തിന് നാട്ടിൽ സാമ്പത്തിക ബാധ്യതയുണ്ടെന്ന വിവരം അറിയില്ലെന്നും തനിക്ക് വിദേശത്ത് 15 ലക്ഷം രൂപയുടെ ബാധ്യത മാത്രമേ ഉള്ളുവെന്നുമാണ് പിതാവ് മൊഴി നൽകിയത്. മൊഴികളിലെ ഈ പൊരുത്തക്കേട് അവസാനിപ്പിക്കുക എന്നതാണ് പൊലീസിന് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. ഇതിന് പരിഹാരം കണ്ടെത്താനായി അഫാനെയും റഹീമിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
.
65 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇവര്‍ക്കു പണം കൊടുത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആര്‍ഭാട ജീവിതമാകാം കടത്തിനു കാരണമെന്നാണു കരുതുന്നത്. അഫാന്റെ പിതാവ് റഹിം സൗദിയില്‍ നല്ല നിലയില്‍ ജോലി ചെയ്തിരുന്നയാളാണ്. കോവിഡിന് ശേഷം അബ്ദു റഹീമിൻ്റെ ബിസിനസ് തകർന്ന് വരുമാനം കുറഞ്ഞെങ്കിലും കുടുംബം അതേ നിലയിലാണ് ജീവിതം തുടര്‍ന്നത്. ഇതിനായി പലരില്‍നിന്നും പണം കടംവാങ്ങിയിരുന്നുവെന്നാണ് വിവരം.
പിന്നീട് ഉമ്മയും മകനും ഒരുമിച്ച് ബന്ധുക്കളെ ചേര്‍ത്ത് ചിട്ടി നടത്തിയിരുന്നു. എന്നാല്‍ ചിട്ടി ലഭിച്ച ബന്ധുക്കള്‍ക്കു പണം നല്‍കാന്‍ കഴിയാതെ വന്നതോടെ പ്രശ്‌നം വഷളായി. ബന്ധുക്കള്‍ നിരന്തരം പണം ആവശ്യപ്പെടുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അഫാന്‍ പറയുന്നത്. ഇതു സഹിക്കാന്‍ കഴിയാതെ ഒടുവില്‍ കൂട്ടക്കൊല നടത്തുകയായിരുന്നുവെന്നും അഫാന്‍ പറയുന്നു. ദിവസവും 10,000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാർക്ക് നൽകേണ്ട വിധത്തിൽ കടക്കെണിയിലായിരുന്നു അഫാനെന്നാണ് കണ്ടെത്തൽ.
.
പ്രതിദിന പിരിവ് അടിസ്ഥാനത്തിലായിരുന്നു വായ്പകളിൽ ഏറെയും. പാങ്ങോട് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത സ്വർണം പണയം വച്ചതിൽ 40,000 രൂപ കല്ലറയിലെ കാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച ശേഷമാണ് അഫാൻ പലർക്കും ഗൂഗിൾ പേ വഴി പണം അയച്ചതെന്നു കണ്ടെത്തി. പണം കൊടുത്തതിൽ മാണിക്കൽ പഞ്ചായത്തിലെ സഹകരണ സ്ഥാപനത്തിലെ പ്രതിദിന കലക്‌ഷൻ ഏജന്റും ഉൾപ്പെടുന്നു. കടബാധ്യത സംബന്ധിച്ച് അഫാന്റെ മൊഴിയും പിതാവ് അബ്ദുൽ റഹിം നൽകിയ വിവരങ്ങളും തമ്മിലെ പൊരുത്തക്കേടു നീക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
.
മൂന്നിടങ്ങളിലായാണ് അഫാന്‍ അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. അതിനാല്‍തന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.