താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്നു; 13 ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു

റിയാദ്: രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കണ്ണൂർ കരിമ്പം കുറുമാതൂർ കൊണിയൻകണ്ടി ഹൗസിൽ  പ്രകാശൻ (48) ആണ് ഈ മാസം ഒന്നിന് മരിച്ചത്. റിയാദിൽ നിന്ന് 70 കിലോമീറ്ററകലെ മുസാഹ്മിയയിൽ ഗ്ലാസ് കടയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ താമസസ്ഥലത്ത് വെച്ചാണ് രക്തസമ്മർദം ഉയർന്നത്.

ഉടനെ മുസാഹ്മിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സക്കായി ശുമൈസിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 13 ദിവസം ഇവിടെ വിവിധ ശസ്ത്രക്രിയകൾക്ക് വിധേയനായി അബോധാവസ്ഥയിൽ തുടർന്നു. അതിനിടയിലാണ് മരണം. ഭാര്യ: ടി.കെ. മഞ്ജുള, മക്കൾ: ആവണി (18), ആദിത് (13). മൃതദേഹം ചൊവ്വാഴ്ച രാത്രി 11.55-ന് കൊണ്ടുപോകുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും.
.
ഇതിനാവശ്യമായ നിയമനടപടിക്രമങ്ങൾ പൊതുപ്രവർത്തകൻ നാസർ കല്ലറയുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി മുസാഹ്മിയ യൂനിറ്റ്പ്രവർത്തകരായ ജയൻ മാവിള, ശ്യാംകുമാർ അഞ്ചൽ എന്നിവരും പ്രകാശന്‍റെ സ്പോൺസറും സുഹൃത്തുക്കളും ചേർന്നാണ് പൂർത്തീകരിച്ചത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!