‘നമ്മുടേത് നമുക്ക് കിട്ടണം’; സംഭൽ ജുമാ മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് യോഗി
ലഖ്‌നോ: സംഭലിലെ തർക്ക ജുമാ മസ്ജിദിന്റെ മേൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കൾക്ക് അവകാശപ്പെട്ടത് അവർക്ക് ലഭിക്കണമെന്ന് യോഗി പറഞ്ഞു.
‘നമ്മുടേത് നമുക്ക് ലഭിക്കണം, സത്യം എപ്പോഴും കയ്പേറിയതാണ്, സത്യം അംഗീകരിക്കാൻ ഒരാൾക്ക് ധൈര്യമുണ്ടാകണം’ യോഗി വ്യക്തമാക്കി. നിയമസഭയിൽ സംസാരിക്കവെയാണ് യോഗി വിവാദ പരാമർശം നടത്തിയത്. ഞങ്ങൾക്ക് നമ്മുടേത് മാത്രമേ വേണ്ടൂ, അതിൽ കൂടുതലൊന്നും വേണ്ട, അദ്ദേഹം കൂട്ടിച്ചേർത്തു.
.
സംഭൽ ജുമാ മസ്ജിദിന്റെ ഉടമസ്ഥാവകാശ തർക്കം കോടതിയിൽ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. ജില്ലാ കോടതിയുടെ ഉത്തരവനുസരിച്ച് നടത്തിയ സർവേയെ തുടർന്ന് സംഘർഷമുണ്ടാവുകയും അതിൽ നാല് പേർ മരിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി വർഗീയമാണെന്ന ആരോപണങ്ങൾ തള്ളിക്കളയുകയും അതിന് ഏറ്റവും മികച്ച ഉദാഹരണം മഹാകുംഭമേളയാണെന്നും യോഗി വ്യക്തമാക്കി. മഹാകുംഭമേള സർക്കാറിന്‍റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.