മസ്ജിദുൽ ഹറമിലേക്ക് വരുന്നവർക്ക്, ഹറം കാര്യവിഭാഗം മേധാവിയുടെ നാല് നിർദേശങ്ങൾ
മക്ക: വിശുദ്ധ റമദാൻ മാസത്തിൽ ഹറമിലേക്ക് വരുന്ന വിശ്വാസികൾ വിനയത്തോടും പ്രാർത്ഥനക്കുമാണ് വരുന്നതെന്ന് ഓർക്കണമെന്ന് ഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് ആവശ്യപ്പെട്ടു. ഹറമിലെത്തുന്ന വിശ്വാസികൾ താഴെ പറയുന്ന നാല് കാര്യങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1. ഹറമിലെത്തുന്നവർ ഫോട്ടോ എടുക്കുന്നതിൽ നിന്ന് വിട്ട് നിൽക്കണം. പ്രാർത്ഥനക്കാണ് ദൈവത്തിൻ്റെ ഭവനത്തിൽ വരുന്നത് എന്ന് ഓർമവേണം.
2. ഹറമിൽ ചിലവഴിക്കുന്ന സമയം പരമാവധി ആരാധന കർമ്മങ്ങളിൽ മുഴുകണം. ഇടനാഴികളിലും പ്രദക്ഷിണ സ്ഥലത്തും സഅ്‌യ് സ്ഥലത്തും തള്ളുകയോ തിരക്ക് കൂട്ടുകയോ ചെയ്യരുത്.
3. സ്ത്രീകൾ തങ്ങളുടെ പവിത്രത, വിനയം, ലജ്ജ എന്നിവ കാത്തുസൂക്ഷിക്കുകയും, ഹിജാബ് ധരിക്കുകയും വേണം. അനുഗ്രഹീതമായ ഹറമിൽ ശബ്ദം താഴ്ത്തണം.
4. കുട്ടികളെ കൊണ്ടുവരുന്നവർ അവരെ നിയന്ത്രിക്കണമെന്നും, ഇരുഹറമുകളുടെ പവിത്രതയും അവിടെ പാലിക്കേണ്ട മര്യാദകളും പഠിപ്പിക്കുകയും ചെയ്യണം.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.