കൊന്നത് കരുതിക്കൂട്ടിയോ?, പ്ലാനിങ് വാട്സാപ്പിലും ഇൻസ്റ്റ​ഗ്രാമിലും; ഷഹബാസിന്റെ മരണത്തിൽ വിശദാന്വേഷണം

കോഴിക്കോട്: താമരശ്ശേരിയിലെ വിദ്യാർത്ഥി ഷഹബാസിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസന്വേഷണം പുരോ​ഗമിക്കുകയാണ്. താമരശ്ശേരി ഇൻസ്പെക്ടർ സായൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മരിച്ച ഷഹബാസിന്റെ ബന്ധുക്കളിൽനിന് വിവിരങ്ങൾ ശേഖരിച്ചു. നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോലീസ് പറയുന്നുണ്ട്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുടേയും ദൃക്സാക്ഷികളുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് ഈ നി​ഗമനത്തിലേക്ക് പൊലീസെത്തിയത്. വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.
.
നഞ്ചക്ക് കൊണ്ട് തലയ്ക്കേറ്റ ക്ഷതമാണ് ഷഹബാസിന്റെ മരണകാരണമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമികവിവരം. ചെവിയുടേയും കണ്ണിന്റേയും ഭാ​ഗത്ത് പരിക്കുകളുണ്ട്. പുറമേയ്ക്ക് പരിക്കുകൾ കാണാനില്ലെന്നും ആന്തരികമായി ​ഗുരുതരമായ പരിക്കേറ്റെന്നും ഡോക്ടർമാർ അറിയിച്ചു. ഫെയർവെൽ പാർട്ടി നടന്ന ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിയായിരുന്നില്ല ഷഹബാസ്. വീട്ടിൽ പെയിന്റിം​ഗ് ജോലികൾ നടക്കുന്നതിനാൽ പലഹാരം വാങ്ങുന്നതിനുള്ള പൈസ ഷഹബാസിനെ ഏൽപ്പിച്ചിരുന്നു. സുഹൃത്ത് വന്നുവിളിച്ചപ്പോൾ ഷഹബാസ് കൂടെപ്പോവുകയായിരുന്നു. സുഹൃത്ത് തന്നെയാണ് അവശനിലയിലുള്ള ഷഹബാസിനെ വീട്ടിൽക്കൊണ്ടുവിട്ടത്.

.
കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘർഷമായതിനാൽ അവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. മുതിർന്നവർ ഈ സംഘർഷത്തിൽ പങ്കാളികളായിട്ടുണ്ട് എന്നാണ് ഷഹബാസിന്റെ രക്ഷിതാക്കളുടെ ആരോപണം. എന്നാൽ പ്രത്യക്ഷത്തിൽ സംഘർഷത്തിലുൾപ്പെട്ട വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇത്തരം സോഷ്യൽ മീഡിയ ​ഗ്രൂപ്പുണ്ടാക്കാൻ മുതിർന്നവർ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
.
ഇതിനിടെ മരിച്ച മുഹമ്മദ് ഷഹബാസിനെ മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി. താമരശ്ശേരി സ്കൂളിലെ കുട്ടികളാണ് ഷഹബാസിനെ മർദിച്ചതെന്നു സുഹൃത്തുക്കൾ പറഞ്ഞു. ഷഹബാസിനെ മർദിക്കുമെന്ന് ഇവർ നേരത്തേ പറഞ്ഞിരുന്നു. രണ്ട് ദിവസം മുൻപു ഷഹബാസിന്റെ ചങ്ങാതിയെയും മർദിച്ചിരുന്നതായും സുഹൃത്തുക്കൾ വെളിപ്പെടുത്തി.

നൃത്ത പരിപാടിയുടെ ഭാഗമായി ഉണ്ടായ തർക്കത്തെ തുടർന്നാണ്  സുഹൃത്തിനെ മർദിച്ചത്. ഷഹബാസിനെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോയ ആളുകളെ അറിയില്ല. പിന്നാലെയാണ് ഭീഷണിയുണ്ടായതെന്നും ഷഹബാസ് നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.

ഷഹബാസിന് പുറമെ പരുക്കുകളില്ലായിരുന്നു. ആന്തരിക രക്തസ്രാവമടക്കം ഉണ്ടായതാകാം മരണകാരമെന്നാണ് വിവരം. പ്രതിചേർത്ത വിദ്യാർഥികളും പഠനത്തിൽ മിടുക്കരാണെന്നാണ് ട്യൂഷൻ ക്ലാസ് പ്രിൻസിപ്പൽ അരുൺ പറഞ്ഞു. ഇതിനു മുൻപ് മോശമായ ഒരു കാര്യവും ഇവർക്കെതിരെ പറയാനില്ലെന്നും അരുൺ പറഞ്ഞു.
.
എളേറ്റിൽ വട്ടോളിയിലെ എം.ജെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് ഷഹബാസ്. ഇതേ സ്കൂളിലെ വിദ്യാർത്ഥികൾ നൃത്തം ചെയ്യുമ്പോഴാണ് സാങ്കേതിക തടസമുണ്ടായി പാട്ട് നിലച്ചതും താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഇവരെ കൂവുന്നതും. ഇതാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. അന്ന് ട്യൂഷൻ സെന്ററിലെ അധ്യാപകർ ഈ വാക്കുതർക്കം പരിഹരിച്ചതുമാണ്. ഇതിനുശേഷമാണ് വാട്ട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കി പ്രതികാരം ചെയ്യാനുള്ള ആസൂത്രണങ്ങൾ എതിർപക്ഷത്തെ വിദ്യാർത്ഥികൾ നടത്തിയത്. ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ കയ്യിൽ നഞ്ചക്ക് പോലുള്ള ആയുധം എത്തിയതിനുപിന്നിൽ മുതിർന്ന ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

.
ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥി, തന്നെ ഈ പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അയച്ച ശബ്ദ സന്ദേശമാണ് ഒടുവിൽ പുറത്തുവന്നത്. ഷഹബാസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്. ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ലെന്നും പ്രശ്നങ്ങൾ ഒഴിവാക്കിത്തരണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശമാണ് ഷഹബാസിന്റെ വാട്സാപ്പിലേക്ക് അയച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനിൽവെച്ച് ട്രിസ് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന വിവിധ സ്കൂളുകളിൽനിന്നുള്ള പത്താംക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘർഷത്തിന് തുടക്കം.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!