റമദാൻ അമ്പിളി തെളിഞ്ഞതോടെ മക്കയിലേക്കും മദീനയിലേക്കും വിശ്വാസികളുടെ ഒഴുക്ക് – വിഡിയോ

മക്ക: റമദാൻ അമ്പിളി തെളിഞ്ഞതോടെ മക്കയിലേക്കും മദീനയിലേക്കും വിശ്വാസികളുടെ ഒഴുക്ക് വർധിച്ചു. ആദ്യ തറാവീഹ് നമസ്കാരത്തിലും പ്രാർത്ഥനയിലും പങ്കെടുക്കാനും ഉംറ ചെയ്യാനുമായി വിശ്വാസികൾ പുണ്യം തേടി മക്കയിലെത്തി തുടങ്ങി. റമദാൻ മാസപ്പിറ ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്ര വിദഗ്ധർ അറിയിച്ചതിനെ തുടർന്ന് നേരത്തെ തന്നെ വിശ്വാസികൾ മക്കയിലും മദീനയിലും എത്തിയിരുന്നു. ഇരുഹറുമുകളിലും ജുമുഅ നമസ്കരിക്കാനെത്തിയ പലരും അവിടെ തന്നെ തുടർന്നു. റമദാനിലെ പ്രത്യേക നമസ്കാരമായ തറാവീഹിന് ശേഷമാകും ഇവർ മടങ്ങുക.
.
റമദാനിൽ ഉംറ നിർവഹിക്കുന്നവർക്കുള്ള പ്രത്യക പുണ്യം തേടി ഉംറ തീർഥാടകരും മക്കയിലേക്ക് ഒഴുകി തുടങ്ങി. ഇനി മുതലങ്ങോട്ടുള്ള രാപ്പകലുകളിൽ ഹറമുകൾ വിശ്വാസികളാൽ വീർപ്പ് മുട്ടും. ഉംറ തീർഥാടകർക്കും പ്രാർത്ഥനക്കെത്തുന്നവർക്കും പ്രത്യേക സൌകര്യങ്ങളാണ് മക്കയിൽ ഒരുക്കിയിട്ടുള്ളത്.
.


.
കഅബയുടെ മുറ്റമായ മതാഫിലേക്ക് ഉംറ തീർഥാകരെ മാത്രമേ കടത്തി വിടുകയുള്ളൂ. നമസ്കരിക്കുന്നതിനും പ്രാർത്ഥനക്കുമായെത്തുന്നവർക്കും പ്രത്യക കവാടങ്ങളുണ്ട്. തിരത്ത് നിയന്ത്രിക്കാൻ അതിനൂതന സംവിധാനങ്ങളും മെഡിക്കൽ സേവനങ്ങളും ഹറമിനകത്തും പുറത്തും ഒരുക്കിയിട്ടുണ്ട്.
.
റമദാൻ മാസപ്പിറവി ദൃശ്യമായതിന് ശേഷമുള്ള ആദ്യത്തെ നിർബന്ധ നമസ്കാരം ഇന്ന് നടന്ന മഗ്രിബ് നമസ്കാരമായിരുന്നു. ഷെയ്ഖ് ഉസാമ ഖയാത്ത് മക്കയിലെ മസ്ജിദുൽ ഹറമിൽ മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി.
.

.
മക്കയിൽ ഇന്നത്തെ തറാവീഹ് നമസ്കാരങ്ങൾക്ക് ആദ്യത്തെ നാല് റകഅത്തുകൾക്ക് ഷെയ്ഖ് ജൌഹരിയും, രണ്ടാമത്തെ നാല് റകഅത്തുകൾക്ക് ഷെയ്ഖ് ഷംസാനും, അവസാനത്തെ രണ്ട് റകഅത്തുകൾക്കും വിത്ർ നമസ്കാരത്തിനും ഷെയ്ഖ് സുദൈസുമാണ് നേതൃത്വം നൽകുക.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!