മാസപ്പിറവി ദൃശ്യമായി; സൗദിയിൽ നാളെ (ശനിയാഴ്ച) റമദാൻ വ്രതാരംഭം

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. നാളെ മാർച്ച് 1ന് ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചതായി റോയൽ കോടതിയും പ്രസ്താവനയിലൂടെ അറിയിച്ചു. ഹൗത്ത സുദൈറിലും തമീർ നിരീക്ഷണാലയത്തിലുമാണ് റമദാൻ അമ്പിളി ദൃശ്യമായത്.
.
സൗദിയിൽ മാസപ്പിറിവി ദൃശ്യമായ സാഹചര്യത്തിൽ  മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെ റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ പ്രത്യേക കമ്മറ്റിയുടെ ആലോചന യോഗം നടന്ന് വരികയാണ്. ഉടൻ തന്നെ ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങും.

ഇന്ന് (വെള്ളിയാഴ്ച) മഗ്രിബ് മുതൽ തന്നെ രാജ്യത്ത് വിശുദ്ധ റമദാൻ മാസം ആചരിച്ച് തുടങ്ങും. ഇതിൻ്റെ ഭാഗമായി ഇന്ന് ഇശാ നമസ്കാരാന്തരം പള്ളികളിൽ തറാവീഹ് നമസ്കാരവും നടത്തപ്പെടുന്നതാണ്.

തുമൈറിലും സുദൈറിലുൾപ്പെടെ വിപുലമായ ക്രമീകരണങ്ങളായിരുന്നു സൌദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ഒരുക്കിയിരുന്നത്. ശഅബാൻ 29 പൂർത്തിയാകുന്ന വെള്ളിയാഴ്ച സൂര്യാസ്ഥമനത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ർ ദിവസം ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.
.


.
നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി നിരീക്ഷിക്കാമെന്നും, മാസപ്പിറവി ദൃശ്യമായാൽ അക്കാര്യം അടുത്തുളള കോടതിയേയോ, കോടതിയിൽ എത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളേയോ അറിയിക്കണമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളിൽ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയത്.

ശഅബാന്‍ 29 ന് വെള്ളിയാഴ്ച വൈകുന്നേരം 5.45 മുതൽ ചന്ദ്രപ്പിറ കാണാനാകുമെന്നും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യതയെന്നും ഗോളശാസ്ത്ര വിഭാഗം നേരത്തെ അറിയിച്ചിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

റമദാൻ അമ്പിളി തെളിഞ്ഞു; ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും

Share
error: Content is protected !!