കാന്തപുരം അബൂബക്കർ മുസ്‌ലിയാരും, മകൻ അബ്ദുൽ ഹക്കീം അസ്ഹരിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മകൻ മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കണ്ടത്. വീൽചെയറിലിരുന്നാണ് അബൂബക്കർ മുസ്ലിയാർ ചർച്ചയിൽ പങ്കെടുത്തത്.

ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രധാന ആശങ്കകൾ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിർദേശങ്ങൾ പങ്കുവെച്ചെന്നും ഹക്കീം അസ്‌ഹരി ഫെയ്‌സ്ബുക്കിൽ കുറിച്ചു. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.
.
നിരവധി പേർ കൂടിക്കാഴ്ചയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമൻ്റിടുന്നുണ്ട്. എന്നാൽ സംഘടനയുടെ ഭാഗത്ത് നിന്ന് മറ്റാരും ഇല്ലാതെ പിതാവും മകനും മാത്രമായി അമിത് ഷായെ കാണാൻ പോയതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് വിമർശിക്കുന്നവരും കുറവല്ല.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!