‘മദ്യവും മയക്കുമരുന്നും കൊടുത്ത് അടിക്കാൻ പ്രവർത്തകരെ പറഞ്ഞുവിട്ടാൽ വീട്ടിൽകയറി തല അടിച്ച് പൊട്ടിക്കും, പറഞ്ഞുവിടുന്ന തലയ്ക്കും കിട്ടും’; CPMനെതിരേ പി.വി അൻവർ
മലപ്പുറം: സിപിഎമ്മിനെതിരേ ഭീഷണി പ്രസംഗവുമായി പിവി അൻവർ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്നും മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
‘പ്രവർത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യർത്ഥന പറയുകയാണ്. നിങ്ങൾ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യുഡിഎഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതിൽ ഒരു തർക്കവുമില്ല. നിങ്ങൾ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്പ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ തലക്ക് അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത്. മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളത്’ – പിവി അൻവർ പ്രസംഗത്തിൽ പറഞ്ഞു.
.
ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും കുടുംബമടക്കം പണി തീർത്തുകളയുമെന്ന് വോയിസ് മെസേജ് അയച്ചെന്നും ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അൻവര്‍ പറഞ്ഞു. ഇവിടെ എല്ലാവർക്കും രാഷ്ട്രീയം പറയാനും പങ്കുവെക്കാനുമുള്ള സ്വാതന്ത്രമുണ്ടെന്നും അത് തടയുന്നവരെ നേരിടുമെന്നും അൻവർ വ്യക്തമാക്കി.
അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് സാക്ഷ്യം വഹിച്ചത്. നേരത്തെ യുഡിഎഫിന്റെ ഭരണം എൽഡിഎഫിന് പിടിച്ചുവാങ്ങിക്കൊടുത്തിരുന്നു. ഇപ്പോൾ വീണ്ടും അവിശ്വാസപ്രമേയത്തിലൂടെ എൽഡിഎഫിന്റെ ഭരണം യുഡിഎഫിന് പിടിച്ചു വാങ്ങിക്കൊടുത്തിരിക്കുകയാണ് പിവി അൻവർ. ഇതിന് പിന്നാലെ സിപിഎമ്മിന് നേരെ ഭീഷണി സന്ദേശവുമായി പിവി അൻവർ രംഗത്തെത്തുകയായിരുന്നു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.