‘അനിയൻ്റെ ഫീസടച്ചില്ല, മാല തരീന്ന് അഫാൻ; മരിച്ചാൽ ചെലവാക്കാൻ ഇതല്ലാതെ വേറൊന്നുമില്ലെന്ന് ഉമ്മ പറഞ്ഞു’

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ വീട്ടിൽ ഇടയ്ക്കിടെ വരുമായിരുന്നുവെന്ന് കൊല്ലപ്പെട്ട സൽമാബീവിയുടെ മകൻ ബദറുദ്ദീൻ. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുമ്പ് അഫാൻ വീട്ടിൽ വന്നിരുന്നുവെന്നും സൽമാബിവിയോട് മാല ചോദിച്ചിരുന്നുവെന്നും ബദറുദ്ദീൻ പറഞ്ഞു. തന്റെ സഹോദരൻ ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്താൻ മാത്രം എന്ത് വൈരാഗ്യമാണ് പ്രതിക്കുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (ചിത്രത്തിൽ സൽമ ബീവി, പ്രതി അഫാൻ, ബദറുദ്ദീൻ)
.
‘അഫാൻ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. ഉമ്മയോട് സ്വർണം ചോദിക്കാറുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യത്തിനും കാണാനും വേണ്ടി വരാറുണ്ടായിരുന്നു. മരണത്തിന് നാല് ദിവസം മുമ്പേ അഫാൻ വീട്ടിൽ വന്നിരുന്നു. സ്വർണം ചോദിച്ചിരുന്നു. ഇളയ അനിയന് ഫീസടക്കണം പൈസയില്ല. കഴുത്തിൽ കിടക്കുന്ന മാല തരീ. പണയം വെച്ച് ഫീസടക്കട്ടെ. പിന്നെ എടുത്ത് കൊടുക്കാം എന്ന് പറഞ്ഞ്. ചെറിയ മാലയായിരുന്നു ചോദിച്ചത്. ഒരുവർഷം മുമ്പ് മോതിരം കൊടുത്തിരുന്നു. എന്നാൽ മാല കൊടുത്തില്ല. അവരുടെ മരണത്തിന് എന്തെങ്കിലും ചെലവാക്കാൻ ഇതുമാത്രേ ഉള്ളൂ, വിറ്റ് ചെലവാക്കാൻ. വേറെ ഒന്നും ഇല്ല. അതുകൊണ്ട് തരൂല്ല എന്ന് പറഞ്ഞു. അന്ന് മിണ്ടാതെ അഫാൻ ഇറങ്ങി പോയി. അതിനിടയ്ക്ക് പണമൊന്നും ചോദിച്ചില്ല’- ബദറുദ്ദീൻ പറഞ്ഞു.
.
സഹോദരൻ ലത്തീഫിനെ കൊലപ്പെടുത്താൻ മാത്രം എന്ത് വൈരാഗ്യമാണുള്ളത് എന്ന് അവന് മാത്രമേ അറിയൂ. കുടുംബത്തിൽപെട്ട വേറെ ആർക്കും അറിയില്ല. ലത്തീഫിനോട് പണം ചോദിച്ചിട്ടുണ്ട്, കൊടുത്തിട്ടുണ്ട്. ഒന്നരലക്ഷം കൊടുത്തിട്ടുണ്ട്. അഫാന്റെ മാതാവാണ് പണം വാങ്ങിച്ചത്. അത് ഒന്നരവർഷത്തോളമായി- അദ്ദേഹം കൂട്ടിച്ചേർത്തു.

അഫാൻ ഒരു പെൺകുട്ടിയെ വീട്ടിൽ വിളിച്ചോണ്ട് വന്നു എന്നേ അറിയൂ, അല്ലാതെ വേറൊന്നും അറിയില്ലെന്നും എന്താണെന്ന് അവർക്ക് മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു.
.
സൽമാബീവിയുടെ പതിനൊന്നു മക്കളിൽ ഏറ്റവും ഇളയവനായ റഹീമിന്റെ മകനാണ് അഫാൻ. ഇയാൾ ഇടയ്ക്കിടെ സൽമാബീവിയെ കാണാൻ ഇവിടെയെത്താറുണ്ടായിരുന്നു. കുട്ടിക്കാലത്ത് സൽമാബീവിയാണ് അഫാനെ വളർത്തിയത്. ഏറ്റവും ഇളയമകന്റെ മകനായിരുന്നതിനാൽ സൽമാബീവിക്ക്‌ അഫാനോടു പ്രത്യേക വാത്സല്യവുമായിരുന്നു. അഫാൻ വീട്ടിലെത്തുമ്പോഴെല്ലാം സൽമാബീവി പണവും നൽകാറുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയും ഇയാൾ സൽമാബീവിയുടെ വീട്ടിലെത്തിയിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!