കുഞ്ഞനുജനെ ഏറെയിഷ്ടം, ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, 5 പേരെ ക്രൂരമായി കൊന്ന ശേഷം പ്രതി സ്റ്റേഷനിൽ എത്തിയത് ഓട്ടോയിൽ
തിരുവനന്തപുരം: ഗള്‍ഫിലുള്ള പിതാവ് റഹിമിന് 75 ലക്ഷം രൂപയോളം കടമുണ്ടായിരുന്നുവെന്നാണ് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പൊലീസിനോടു പറഞ്ഞത്. നാട്ടില്‍ പലരുടെയും അടുത്തുനിന്നു പണം കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ഇന്നു വീട്ടില്‍ തര്‍ക്കവും ബഹളവും ഉണ്ടായെന്നും അഫാന്‍ പറഞ്ഞു. എന്നാൽ തനിക്ക് അതിന് മാത്രമുള്ള സാമ്പത്തിക ബാധ്യതയൊന്നും ഇല്ലെന്നും തീർക്കാവുന്ന ബാധ്യതയേ ഉള്ളുവെന്നും പിതാവ് വ്യക്തമാക്കി. എലിവിഷം കഴിച്ചുവെന്ന് അഫാന്‍ പറഞ്ഞതിനെ തുടര്‍ന്നാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയുമായി പ്രതി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. (ചിത്രത്തിൽ സഹോദരൻ അഹ്സാൻ, അഫാൻ, ഫർസാന, മുത്തശ്ശി സൽമാബീവി)
.
കൊല്ലപ്പെട്ട പെണ് സുഹൃത്ത് വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാനയെ (19) ഇന്ന് അഫാന്‍ വീട്ടില്‍നിന്നു വിളിച്ചു കൊണ്ടുപോയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫര്‍സാനയുടെ മൃതദേഹം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ഇവര്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്‌റ്റേഷനിലെത്തി. അഫാനും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ലെന്നു സൂചനയുണ്ട്. ഫര്‍സാനയെ വിളിച്ചുകൊണ്ട് അഫാന്‍ മുത്തശ്ശിയുടെ ഉള്‍പ്പെടെ അടുത്തെത്തിയെങ്കിലും അംഗീകരിക്കാന്‍ ആരും തയാറായില്ല. ഇതിന്റെ പ്രകോപനമാണു കൊലയ്ക്കു കാരണമെന്നും സൂചനയുണ്ട്.
.
കൂടപ്പിറപ്പിനെ ഉള്‍പ്പെടെ ക്രൂരമായി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷയിലാണു പ്രതി അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെത്തിയത്. വെഞ്ഞാറമൂട്ടില്‍നിന്നു പുത്തന്‍പാലം വഴി നെടുമങ്ങാട്ടേക്കു പോകുന്ന വഴിയില്‍ പേരുമല ജംക‌്ഷനു സമീപത്താണ് അഫാന്റെ വീട്. പരിചയമുള്ള ഓട്ടോ ഡ്രൈവറെ ഫോണില്‍ വിളിച്ചു വീട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ഇയാൾ ഓട്ടോയില്‍ സഞ്ചരിച്ചത്.
.
പിതാവിൻ്റെ സഹോദരൻ ലത്തീഫ്, അവുരട ഷാഹിദ
.
ഓട്ടോ പുറത്തു നിര്‍ത്തിയ ശേഷം അഫാന്‍ നേരെ സ്‌റ്റേഷനിലെത്തി മുന്നിലിരുന്ന പൊലീസുകാരോട് താന്‍ ആറു പേരെ കൊലപ്പെടുത്തിയിട്ടാണു വരുന്നതെന്നു പറയുകയായിരുന്നു. മുന്നില്‍ നില്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍ കൊടുംകൊലയാളിയാണെന്ന് വിശ്വസിക്കാനാകാതെ പൊലീസുകാര്‍ ഞെട്ടി. എന്നാല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ആരെയൊക്കെയാണു കൊന്നതെന്നും എങ്ങനെയാണു കൊന്നതെന്നും അഫാന്‍ വിവരിച്ചതോടെ വിവരം സ്ഥിരീകരിക്കാന്‍ പൊലീസുകാര്‍ വിവിധയിടങ്ങളിലേക്കു പാഞ്ഞു. ഒടുവില്‍ അഫാന്‍ പറഞ്ഞതൊക്കെ ശരിയാണെന്നു കണ്ടെത്തിയതോടെ തലസ്ഥാനത്തെ ചോരയില്‍ കുളിപ്പിച്ച കൂട്ടക്കൊലയുടെ വിവരങ്ങള്‍ കേട്ട് നാടാകെ ഞെട്ടിത്തരിച്ചു.
.
നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര നടത്തിയത് 23 വയസ്സുകാരനായ അഫാന്‍ ആണെന്നു വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ഒരു തരത്തിലുള്ള അക്രമവാസനയും പ്രകടിപ്പിക്കാതിരുന്ന വ്യക്തിയാണ് അഫാന്‍ എന്നാണ് അറിയുന്നവര്‍ പറയുന്നത്. പഠനത്തിനുശേഷം അഫാന്‍ കുറച്ചുനാള്‍ ഗള്‍ഫിലെത്തി പിതാവിനൊപ്പം കഴിഞ്ഞിരുന്നു. ശാന്തപ്രകൃതനായ യുവാവായാണ് എല്ലാവർക്കും അഫാനെ പരിചയം.
.
ഏറെ ഇഷ്ടപ്പെട്ടിരുന്ന 13 വയസ്സുള്ള സഹോദരന്‍ അഫ്‌സാനെയും അഫാന്‍ വെറുതെവിട്ടില്ല. തന്നേക്കാള്‍ പത്തു വയസ്സ് കുറവുള്ള കുഞ്ഞനുജനെ അഫാന്‍ ഏറെ സ്‌നേഹിച്ചിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സഹോദരനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് അഫാന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍നിന്നു വീട്ടിലെത്തിയ അഫ്‌സാനെ പുറത്തുകൊണ്ടുപോയി അഫാൻ ഭക്ഷണം വാങ്ങി കൊടുത്തിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
.
ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടില്‍ കൊണ്ടുവന്ന ശേഷമാണു നിഷ്‌കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്. ഒരേ ചുറ്റിക കൊണ്ടാണ് അഫാന്‍ എല്ലാവരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴാണ് ഫര്‍സാനയുമായി അഫാൻ അടുത്തതെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. ഇവരുടെ പ്രണയബന്ധത്തെ നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് അഫാന്‍ കൊടുംക്രൂരത ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണു പൊലീസ് കരുതുന്നത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.