ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദിയിൽ നിര്യാതനായി
ജിദ്ദ: മലയാളി യുവാവ് സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ആണ് മരിച്ചത്. ഒരാഴ്ചയോളമായി രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചികിത്സയിലിരിക്കെ ജിദ്ദ അൽ ജിദ്ഹാനി ആശുപത്രിൽ വെച്ചായിരുന്നു മരണം. ജിദ്ദയിലെ അൽ സാമിർ ഡിസ്ട്രിക്ടിൽ ബാർബർഷോപ്പിൽ ജോലി ചെയ്തിരുന്നു സമീർ അലി. തുടർ നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.