ബുർജ് ഖലീഫയ്ക്ക് മുകളിൽ നിന്ന് താഴേക്കൊരു ‘വൈറൽ’ ചാട്ടം; അവിശ്വസനീയമായ വീഡിയോ പങ്കുവെച്ച് ശൈഖ് ഹംദാൻ
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയുള്ള അഭ്യാസ പ്രകടനം കണ്ടിട്ടുണ്ടോ? ഒന്നും രണ്ടും ആളുകളല്ല, ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്ന് താഴേക്ക് ചാടി അഭ്യാസ പ്രകടനം നടത്തിയത് 31 അത്ലറ്റുകളാണ്. ഇതിന്‍റെ വീഡിയോ പങ്കുവെച്ചതാകട്ടെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ്.
.
ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ശൈഖ് ഹംദാൻ വീഡിയോ പങ്കുവെച്ചത്. ബുര്‍ജ് ഖലീഫയുടെ 130-ാം നിലയില്‍ പ്രത്യേകം സജ്ജീകരിച്ച 12 മീറ്റര്‍ പ്ലാറ്റ്‍ഫോമിൽ നിന്നാണ് അത്ലറ്റുകള്‍ താഴേക്ക് ചാടിയത്. ഒരു മണിക്കൂറിനുള്ളില്‍ 10 ലക്ഷം പേരാണ് ശൈഖ് ഹംദാന്‍റെ അക്കൗണ്ടില്‍ ഈ വീഡിയോ കണ്ടത്. സോഷ്യൽ മീഡിയയില്‍ ഈ വീഡിയോ വളരെ വേഗം വൈറലായി. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ്, സ്കൈഡൈവ് ദുബൈ, ഇമാർ എന്നിവയുമായി സഹകരിച്ച് ‘എക്സ് ദുബൈ’യാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘എക്സിറ്റ് 139’ എന്ന് പേരിട്ട ഈ പരിപാടിയിൽ ലോകത്തിലെ ഏറ്റവും മികച്ച ബേസ് ജംപർമാരാണ് പങ്കെടുത്തത്.
.
View this post on Instagram
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.