പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ‘റോഡ്’ വീണ് കഴുത്തൊടിഞ്ഞു, വെയ്റ്റ്ലിഫ്റ്റിങ് താരത്തിന് ദാരുണാന്ത്യം – വിഡിയോ
ബികാനിർ: ജൂനിയർ ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ വെയ്റ്റ്ലിഫിറ്റിങ് താരം പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ഇരുമ്പു ‘റോഡ്’ കഴുത്തിൽ വീണുമരിച്ചു. രാജസ്ഥാനിലെ ബികാനിറിലുള്ള ജിമ്മിൽ പരിശീലിക്കുന്നതിനിടെ 17 വയസ്സുകാരിയായ യാസ്തിക ആചാര്യയാണു മരിച്ചത്. ഇരുമ്പു ദണ്ഡ് വീണ് യാസ്തികയുടെ കഴുത്ത് ഒടിഞ്ഞുപോയതായി പൊലീസ് ഉദ്യോഗസ്ഥനായ വിക്രം തിവാരി പ്രതികരിച്ചു.
.
താരത്തിന്റെ പരിശീലന വിഡിയോ പുറത്തുവന്നിട്ടുണ്ട്. അടുത്തു തന്നെ പരിശീലകനും നിൽക്കുന്നുണ്ടെങ്കിലും ഭാരം താങ്ങാനാകാതെ ഇരുവരും താഴെ വീഴുകയായിരുന്നു. വീഴ്ച്ചയിൽ പരിശീലകനും പരുക്കേറ്റു. യാസ്തികയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി. വെയ്റ്റ്ലിഫ്റ്റിങ്ങിലെ സ്ക്വാട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് തുടങ്ങിയ ഇനങ്ങൾ ഒളിംപിക്സ് പോലുള്ള ഗെയിംസുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
.
राजस्थान के बीकानेर की रहने वाली वेटलिफ्टिंग में नेशनल चैंपियन यष्टिका आचार्य की जिम में 270 किलो की रॉड उठाने के दौरान गर्दन टूटने से मौत हो गई !
Distrubing Visuals #bikaner pic.twitter.com/GGZFODzz8p
— ReporteR Sahab (@ReporterSahab) February 19, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.