സംസ്ഥാനത്ത് പുതിയ മദ്യ നയം വൈകും, മന്ത്രിസഭാ യോഗം അംഗീകരിച്ചില്ല; കൂടുതൽ വ്യക്തത വേണമെന്ന് അഭിപ്രായം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം വൈകും. ഇന്ന് (ബുധനാഴ്ച) ചേർന്ന മന്ത്രിസഭാ യോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്നു. തുടർന്ന് കൂടുതൽ വിശദമായ ചർച്ചക്കായി മദ്യനയം പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു.
2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയമാണ് മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നത്. എന്നാൽ, പ്രധാനമായും രണ്ടു കാര്യങ്ങളിൽ അന്തിമമായ തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോഗത്തിന് കഴിഞ്ഞില്ല.
.
ഡ്രൈ ഡേ ആണ് ഇതിലൊന്ന്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മദ്യനയത്തിൽ ശുപാർശയുണ്ടായിരുന്നു. പക്ഷെ ഇത് എങ്ങനെ നടപ്പാക്കണമെന്നതിൽ അവ്യക്തതയുണ്ടായി. ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ട് മറ്റു മേഖലകളിൽ ഡ്രൈ ഡേ തുടരാം എന്നതായിരുന്നു ഒടുവിൽ വന്ന അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയശേഷം മദ്യനയത്തിന് അംഗീകാരം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
മറ്റൊന്ന് കള്ളുഷാപ്പുകളുടെ ദൂരപരിധിയാണ്. പുതുതായി കള്ളുഷാപ്പുകൾ അനുവദിക്കുമ്പോൾ നിലവിലുള്ള ദൂരപരിധിയിൽ ഇളവു വേണമെന്ന് വിവിധ യൂണിയനുകൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഒരു തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോഗത്തിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. കൂടാതെ, മദ്യനിർമാണ കമ്പനികൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയവും യോഗത്തിന്റെ പരിഗണയിൽ വന്നില്ല.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.