മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ പുനഃസ്ഥാപിച്ചെങ്കിലും സേവനങ്ങളിൽ വ്യക്തതയില്ല; നട്ടംതിരിഞ്ഞ് പ്രവാസികൾ, മലയാളികൾക്ക് വൻ തുക നഷ്ടമാകും

റിയാദ്: സൗദിയിലേക്കുള്ള മൾട്ടിപ്പിൽ എൻട്രി സന്ദർശക വിസ വീണ്ടും അനുവദിച്ച് തുടങ്ങിയെങ്കിലും സേവനകാര്യങ്ങളിൽ വ്യക്തതയില്ലാതെ നട്ടം തിരിഞ്ഞ് പ്രവാസികൾ. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെയാണ് മൾട്ടിപ്പിൽ എൻട്രി സന്ദർശക വിസക്ക് അപേക്ഷ നൽകാനുള്ള സൌകര്യം, സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്ഫോമില്‍ ലഭ്യമായി തുടങ്ങിയത്. മന്ത്രാലയത്തിൻ്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും വിധത്തിലുള്ള അറിയിപ്പുകൾ ലഭിക്കാതെയായിരുന്നു സേവനം താൽക്കാലികമായി നിറുത്തി വെച്ചിരുന്നത്. എന്നാൽ ഇത് ഹജ്ജിൻ്റെ മുന്നോടിയായുള്ള നിയന്ത്രണമാണെന്നും ഹജ്ജിന് ശേഷം മാത്രമേ പുനഃസ്ഥാപിക്കുകയുള്ളൂവെന്നു പ്രചരണങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഇന്ന് വൈകുന്നേരത്തോടെ വീണ്ടും സേവനം ലഭ്യമായി തുടങ്ങിയത്..
.
ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ സന്ദര്‍ശകർക്ക് ഇപ്പോൾ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ക്ക് അപേക്ഷിക്കാൻ സാധിക്കുന്നുണ്ട്. മൂന്നു മാസം വരെ തുടർച്ചയായി സൗദിയില്‍ താമസിക്കാനും, ഒരു വര്‍ഷം വരെ പുതുക്കാനും സാധിക്കുന്നതാണ് മള്‍ട്ടിപ്ള്‍ എൻട്രി സന്ദര്‍ശക വിസ. ഇതിനിടയില്‍ എത്ര പ്രാവശ്യം വേണമെങ്കിലും സൗദിക്ക് പുറത്തുപോയി വരാനും സാധിക്കും. എന്നാൽ ഇന്ന് വിസ സ്റ്റാമ്പ് ചെയ്ത് ലഭിച്ച പലർക്കും ഏപ്രിൽ 13 വരെ മാത്രം സൗദിയിൽ തങ്ങാൻ അനുവാദം നൽകുന്ന രീതിയിൽ തിയതി രേഖപ്പെടുത്തികൊണ്ടാണ് ലഭിച്ചത്. അതിനാൽ ഇപ്പോൾ അനുവദിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസയിലും ഈ രീതി തന്നെ സ്വീകരിക്കുമോ എന്നാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. ഇത് വരെ ഈ കാര്യത്തിൽ വ്യക്തതവരാത്തതിനാൽ നട്ടം തിരിയുകയാണ് പ്രവാസികൾ. ഇന്ന് മുതൽ ലഭിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസകൾ വരും ദിവസങ്ങിൽ സ്റ്റാമ്പ് ചെയ്ത് ലഭിക്കും. അപ്പോൾ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരികയുള്ളൂ. മന്ത്രാലയത്തിൻ്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും വിധത്തിലുള്ള വിശദീകരണങ്ങൾ ലഭിക്കാത്തതും പ്രവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു.
.
ഹജ്ജിന്റെ മുന്നോടിയായി മുൻവർഷങ്ങളിലൊന്നും ഉണ്ടായിട്ടില്ലാത്ത കർശന നിയന്ത്രണങ്ങളാണ് ഇത്തവണ. കഴിഞ്ഞ വർഷം വരെ ഹജ്ജ് വേളയിലും സന്ദർശക വിസയിലെത്തുന്നവർക്ക് സൗദിയിൽ തങ്ങാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഇവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ വിലക്ക് ലംഘിച്ച് കഴിഞ്ഞ വർഷം സന്ദർശകവിസയിലെത്തിയ നിരവധി പേർ ഹജ്ജ് ചെയ്യുകയുണ്ടായി. ഇത് അധികൃതർക്ക് നിയന്ത്രണം നഷ്ട്ടപ്പെടാനും തിരക്ക് വർധിക്കാനും കാരണമായി. ഇതിനെ തുടർന്ന് നിരവധി പേർ കഴിഞ്ഞ വർഷം മരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ സന്ദർശക വിസയിലെത്തുന്നവരെ ഹജ്ജിന് മുന്നോടിയായി സൌദിയിൽ നിന്നും പുറത്താക്കാനു തീരുമാനം. അതിനാൽ മൾട്ടി എൻട്രി വിസയിലെത്തുന്നവരും ഏപ്രിൽ 13ന് മുമ്പ് സൌദി വിട്ട് പുറത്ത് പോകേണ്ടിവരുമോ എന്നതാണ് പ്രവാസികളുടെ ആശങ്ക.
.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണയുണ്ടായിരിക്കുന്ന വിസ നിയന്ത്രണങ്ങളിൽ കടുത്ത നിരാശയിലാണ് പ്രവാസികളും കുടുംബങ്ങളും. സ്കൂൾ അവധിക്ക് സൗദിയിലേക്ക് വരാൻ ഒരുങ്ങിയിരുന്ന പല കുടുംബങ്ങളും നിരാശയിലാണ്. ഏപ്രിിൽ 13ന് ശേഷവും സൗദിയിൽ തുടരാൻ സാധിക്കാതെ വന്നാൽ മലയാളികൾക്കുൾപ്പെടെ വൻ സാമ്പത്തി നഷ്ടമുണ്ടാകും. അവധികാലത്ത് വിമാന ടിക്കറ്റ് നിരക്ക് വർധിക്കാൻ സാധ്യത ഏറെയുളളതിനാൽ പലരും മാസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റെടുത്തിരുന്നു. നാട്ടിൽ സ്കൂൾ തുറക്കുന്നതിന് മുമ്പായി നാട്ടിലേക്ക് തിരിച്ചെത്തും വധിമാണ് പലരും മടക്കയാത്രക്കുള്ള ടിക്കറ്റുകളെടുത്ത്. അതിൽ ഭൂരിഭാഗവും തിയതി മാറ്റാൻ സാധിക്കാത്ത ടിക്കറ്റുകളുമാണ്. ഏപ്രിൽ 13ന് മുമ്പ് സൗദി വിട്ട് പോകേണ്ടിവന്നാൽ ഇവർക്കെല്ലാം പുതിയ ടിക്കറ്റുകളെടുക്കേണ്ടി വരും. ഭാര്യയും മക്കളുമുൾപ്പെടെ 3 ഉം നാലും ടിക്കറ്റുകളെത്തുവർക്ക് വൻ തുകയാണ് ഇതിലൂടെ നഷ്ടമാകുക. പുതിയ നിയന്ത്രണങ്ങൾ കാരണം ഇത്തവണ വരാതിരിക്കാമെന്ന് തീരുമാനിച്ചാലും റീ ഫണ്ടില്ലാത്ത ടിക്കറ്റെടുത്തവർക്ക് വൻ തുക നഷ്ടമാകും.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!