സന്ദർശക വിസകളിലെത്തുന്നവർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി സൗദി; നിലവിൽ സൗദിയിലുള്ളവർക്കും നിയന്ത്രണം

റിയാദ്: സന്ദർശക വിസകളിലെത്തുന്നവർക്ക് നിയന്ത്രണം കർശനമാക്കാനൊരുങ്ങി സൗദി.  മക്കയിലേക്ക് ഏപ്രിൽ 29 മുതൽ ജൂൺ 11 വരെ സന്ദർശന വിസക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താനാണ് പുതിയ നീക്കം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് നിയന്ത്രണം. ഹജ്ജ് കർമങ്ങളുടെ മുന്നോടിയായാണ് പ്രവേശന വിലക്കും കർശന നിയന്ത്രണങ്ങളും. ഇന്ന് മുതൽ പുതുതായി സ്റ്റാമ്പ് ചെയ്യുന്ന വിസകളിൽ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന അവസാന തിയതിയും രേഖപ്പെടുത്തുന്നുണ്ട്. ഏപ്രിൽ 13 വരെയാണ് രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന അവസാന തിയതി. താൽക്കാലിക നിയന്ത്രണങ്ങൾക്ക് ശേഷം മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ വീണ്ടും അനുവദിച്ച് തുടങ്ങിയെങ്കിലും, ഈ വിസയിലെത്തുന്നവർക്ക് എത്ര ഏപ്രിൽ 13ന് മുമ്പ് രാജ്യം വിട്ട് പോകേണ്ടി വരുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.
.
ഈ സാഹചര്യത്തിൽ പുതിയ വിസകളിൽ സൗദിയിലേക്കെത്തുന്ന മിക്കവരും ഏപ്രിൽ 13നകം സൗദിയിൽ നിന്ന് മടങ്ങേണ്ടി വരും. കഴിഞ്ഞ വർഷം വരെ ഹജ്ജ് വേളയിലും സന്ദർശക വിസയിലെത്തുന്നവർക്ക് സൗദിയിൽ തങ്ങാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഇവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ വിലക്ക് ലംഘിച്ച് കഴിഞ്ഞ വർഷം സന്ദർശകവിസയിലെത്തിയ നിരവധി പേർ ഹജ്ജ് ചെയ്യുകയുണ്ടായി. ഇത് അധികൃതർക്ക് നിയന്ത്രണം നഷ്ട്ടപ്പെടാനും തിരക്ക് വർധിക്കാനും കാരണമായി. ഇതിനെ തുടർന്ന് നിരവധി പേർ കഴിഞ്ഞ വർഷം മരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ സന്ദർശക വിസയിലെത്തുന്നവരെ ഹജ്ജിന് മുന്നോടിയായി സൌദിയിൽ നിന്നും മാറ്റാനുള്ള തീരുമാനം.
.
ഇന്ന് മുതൽ അനുവദിച്ച പല വിസകളിലും സൗദിയിൽ നിന്ന് മടങ്ങേണ്ട കാലാവധി ചേർത്തിട്ടുണ്ട്. സാധാരണ വിസ സ്റ്റാമ്പ് ചെയ്യുമ്പോൾ 30, 90 എന്നിങ്ങനെ സൗദിയിൽ തങ്ങാവുന്ന ദിവസങ്ങളുടെ എണ്ണങ്ങളാണ് ചേർക്കാറുള്ളത്. എന്നാൽ ഇന്ന് സ്റ്റാമ്പ് ചെയ്ത വിസകളിൽ സൗദിയിൽ തങ്ങാവുന്ന ദിവസങ്ങളുടെ ഭാഗത്ത് മടങ്ങേണ്ട തിയതിയാണ് ചേർത്തിരിക്കുന്നത്. 2025 ഏപ്രിൽ 13നകം മടങ്ങണമെന്നാണ് വിസകളിലുള്ളത്. ഡ്യൂറേഷൻ ഓഫ് സ്റ്റേ എന്ന ഭാഗത്ത് ഇങ്ങിനെ തിയതിയുള്ളവർ ആ തിയതിക്ക് മുന്നേ തന്നെ മടങ്ങണം. ഈ ഭാഗത്ത് ദിവസങ്ങൾ ചേർത്ത് വിസ ലഭിച്ചവർക്ക് കാലാവധി തീരും വരെ സൗദിയിൽ തങ്ങാനും സാധ്യമെങ്കിൽ പുതുക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. അതേ സമയം നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനാൽ ഈ സമയത്ത് കാവാലധി കഴിയുന്ന വിസകൾ പുതുക്കി ലഭിക്കുമോ എന്ന കാര്യത്തിൽ ട്രാവൽ ഏജൻസികൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
.
സ്കൂൾ വെക്കേഷനിൽ കുടുംബത്തെ സൌദിയിലേക്ക് കൊണ്ടുവരണമെന്ന പ്രതീക്ഷയിൽ അവസാന നിമിഷം വിസയെടുത്തവരും നിലവിൽ കുടുംബത്തിനായി ടിക്കറ്റെടുത്തവരുമാണ് ഇതോടെ വെട്ടിലായത്. ഇതോടൊപ്പം വിസകളുടെ താഴ് ഭാഗത്ത് മക്കയിലേക്ക് പ്രവേശന വിലക്കുള്ള ദിവസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മടങ്ങേണ്ട തിയതി രേഖപ്പെടുത്താതെ സന്ദർശക വിസ സ്റ്റാമ്പ് ചെയ്ത് ലഭിച്ചവർക്കും 2025 ഏപ്രിൽ 29 മുതൽ ജനുവരി 11 വരെ മക്കയിലേക്ക് പ്രവേശിക്കാനോ തങ്ങാനോ  അനുമതിയുണ്ടാകില്ല.
.
പിടിക്കപ്പെട്ടാൽ ജയിലിലടച്ച് നാടുകടത്തും. നിലവിൽ സൗദിയിലേക്ക് ഇന്ത്യക്കാരുൾപ്പെടെ പല രാജ്യക്കാർക്കും വിസകളിൽ നിയന്ത്രണമുണ്ട്. ഒരു മാസത്തേക്കുള്ള സിംഗിൾ എൻട്രി വിസകളാണ് ലഭിക്കുന്നത്. ഇന്ത്യക്കാർക്ക് വിസകൾ പൂർണമായും നിർത്തിയതായി നയതന്ത്ര കാര്യാലയങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ല. ഹജ്ജിന് ശേഷം വിസ സേവനങ്ങൾ പഴയപോലെ  പുനസ്ഥാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.
ഇതുംകൂടി വായിക്കുക…

മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ പുനഃസ്ഥാപിച്ചെങ്കിലും സേവനങ്ങളിൽ വ്യക്തതയില്ല; നട്ടംതിരിഞ്ഞ് പ്രവാസികൾ, മലയാളികൾക്ക് വൻ തുക നഷ്ടമാകും

 

Share
error: Content is protected !!