ബസിൻ്റെ അടിയിലേക്ക് തെറിച്ചു വീണു: വണ്ടൂരിൽ ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം
വണ്ടൂർ: ഭർത്താവിനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്കു വീണ യുവതിക്കു ദാരുണാന്ത്യം. വാണിയമ്പലം മങ്ങംപാടം പൂക്കോട് വീട്ടിൽ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് വിജേഷിനെ (29) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
തിരുവാലി പൂന്തോട്ടത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. വാണിയമ്പലം മൂന്നാംപടി വീട്ടിൽ വിജേഷും ഭാര്യ സിമി വർഷയും ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ മഞ്ചേരിയിലേക്ക് മൊബൈൽ ഫോൺ വാങ്ങാന്‍ പോകുകയായിരുന്നു. പൂന്തോട്ടത്ത് വച്ച് എതിരെ വന്ന ബസില്‍ തട്ടി ബൈക്ക് മറിഞ്ഞു. തുടർന്ന് സിമി വർഷ ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു. സിമിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ സിമി മരിച്ചു. മങ്ങംപാടം പൂക്കോട് വീട്ടിൽ വിനോജിന്റെ മകളാണ് സിമി വർഷ. ഭർത്താവിന് നിസാര പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.