‘പ്രത്യേക സുഹൃത്തിന് പ്രത്യേക സ്വീകരണം’; ഖത്തര്‍ അമിറിനെ പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വരവേറ്റ് മോദി – വീഡിയോ
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ ഔപചാരികമായ സ്വീകരണം ഒരുക്കും.
.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ അമീറിനെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയും അമീറും ചർച്ച നടത്തും.
.
ഇന്ത്യയിലെത്തിയ ഖത്തര്‍ അമിറിനെ സ്വീകരിക്കാനായി പ്രോട്ടോക്കോള്‍ മാറ്റിവെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഖത്തര്‍ അമിറിന്റെ ഔദ്യോഗിക വിമാനത്തിന് സമീപമെത്തിയാണ് മോദി അദ്ദേഹത്തെ സ്വീകരിച്ചത്. പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രി ഇത്തരത്തില്‍ വിമാനത്താവളത്തില്‍ പോകാറില്ല. ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍-താനിയെ ആലിംഗനം ചെയ്താണ് മോദി ഇന്ത്യയിലേക്ക് സ്വീകരിച്ചത്.
മോദി ഖത്തര്‍ അമിറിനെ സ്വീകരിച്ചത് പ്രത്യേക സുഹൃത്തിനായുള്ള പ്രത്യേക സ്വീകരണമാണ് എന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ ട്വീറ്റ് ചെയ്തു. വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. അമിറിന്റെ സന്ദര്‍ശനം ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ചിരുന്നു. ഇതിനു മുൻപ് 2015 മാർച്ചിൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.
.
#WATCH | Prime Minister Narendra Modi received Amir of the State of Qatar, Sheikh Tamim Bin Hamad AL Thani, at Palam Technical Airport in Delhi.
Amir of the State of Qatar, Sheikh Tamim Bin Hamad AL Thani will be on a State Visit to India on 17-18 February. pic.twitter.com/k2p3MmJfhO
— ANI (@ANI) February 17, 2025
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.