ഓവർടേക്കിംങിനെച്ചൊല്ലി തർക്കം; യുവാവിനെ 50 മീറ്ററോളം കാറിൽ വലിച്ചിഴച്ചു -വീഡിയോ

ബെംഗളൂരു: ബെംഗളൂരുവിലെ നെലമംഗല ഹൈവേയിലെ ഓവർടേക്കിംങിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കാറിൽ വലിച്ചിഴച്ച് ക്രൂരത.

യെന്റഗനഹള്ളിക്ക് സമീപമുള്ള ലാൻകോ ദേവനഹള്ളി ടോളിലാണ് സംഭവം. ടോൾ ബൂത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുംമ്പോളാണ് തർക്കം. മറികടക്കുമ്പോൾ വാഹനങ്ങൾ തമ്മിൽ ഇടിച്ചു എന്നാരോപിച്ചുണ്ടായ വാക്കു തർക്കമാണ് പിന്നീട് സംഘർഷത്തിലേക്കെത്തിയത്.
.

ടോൾ നൽകാനായി കാർ നിർത്തിയപ്പോൾ അടുത്ത വാഹനത്തിലുള്ള യുവാവ് കാർ ഡ്രൈവറോട് സംസാരിക്കാനെത്തുകയും ഒടുവിൽ തർക്കമായതോടെ ഇയാൾ യുവാവിന്റെ ഷർട്ടിൽ പിടിച്ച് കാറിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. 50 മീറ്ററോളമാണ് യുവാവിനെ വലിച്ചിഴച്ച് കാർ സഞ്ചരിച്ചത്.

യുവാവ് റോഡിൽ വീണപ്പോൾ അവിടെ ഉപേക്ഷിച്ച് കാർ വേഗത്തിൽ ഓടിച്ച് പോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചുണ്ട്. കാർ ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!