സൗദിയിലെ റിയാദിലും ജിദ്ദയിലും പരിശോധന; ഹോട്ടൽ കേന്ദീകരിച്ചും മസാജ് സെൻ്ററിലും വേശ്യാവൃത്തിയിലേർപ്പെട്ട 8 പ്രവാസി സ്ത്രീകൾ അറസ്റ്റിൽ

റിയാദ്: അനാശാസ്യ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടതിന് ജിദ്ദയിലും റിയാദിലും സ്ത്രീകളുൾപ്പെടെ 8 പ്രവാസികൾ അറസ്റ്റിലായി. റിയാദ്, ജിദ്ദ പൊലീസ് വിഭാഗം, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് ക്രൈംസ് വിഭാഗവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

റിയാദിൽ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയതിനാണ് 3 പ്രവാസി സ്ത്രീകളെ അധികൃതർ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊതു സൂരക്ഷാ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. പിടിയിലായവർ ഏത് രാജ്യക്കാരാണെന്നോ, അവരുടെ പേര് വിവരങ്ങളോ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
.
ഇന്ന് രാവിലെ ജിദ്ദ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 5 പ്രവാസി സ്ത്രീകളെയും അധികൃതർ അറസ്റ്റ് ചെയ്തു. മസാജ് സെൻ്ററിൻ്റെ മറവിൽ വേശ്യാവൃത്തി നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഗവർണറേറ്റ് സെക്രട്ടേറിയറ്റ് കേന്ദ്രത്തിലെ മുനിസിപ്പൽ പിഴ ചട്ടങ്ങളുടെ ലംഘനം നടപ്പിലാക്കുന്നത് പൂർത്തിയാക്കിയതായും പോലീസ് അറിയിച്ചു.

.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!