ഭാര്യയും മക്കളും സന്ദർശകവിസയിലെത്തിയത് 4 മാസം മുമ്പ്; മലയാളി പ്രവാസി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

റിയാദ്​: സൗദിയിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. ​മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്​ബർ (37) ആണ്​ മരിച്ചത്​. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സയിലേക്ക്​ റിയാദിൽനിന്നുള്ള യാത്രാമധ്യേ പഴയ ഖുറൈസ്​ പട്ടണത്തിൽവെച്ചാണ് അപകടമുണ്ടായത്. ഇദ്ദേഹം ഓടിച്ചിരുന്ന മിനിട്രക്ക് ട്രെയിലറിന്​ പിന്നിൽ ഇടിച്ചായിരുന്നു അപകടം. വെള്ളിയാഴ്​ച ജുമുഅക്ക്​​ തൊട്ടുമുമ്പാണ്​ അപകടം നടന്നത്.
.
ഓ​ട്ടോ സ്​പെയർപാർട്​സ്​ ബിസിനസ് നടത്തുന്ന റിയാദിലെ അലൂബ് കമ്പനിയിലാണ് അക്ബർ ജോലി ചെയ്​തിരുന്നത്​. കമ്പനിയുടെ അൽഅഹ്​സ മേഖലയിൽ സെയിൽസ്​മാനായിരുന്നു ഇദ്ദേഹം.  ജോലിയുടെ ഭാഗമായി മിനിട്രക്കുമായി റിയാദിൽവന്ന്​ കമ്പനി ഗോഡൗണിൽനിന്ന്​ ചരക്കുമായി അൽഅഹ്സയിലേക്ക് മടങ്ങുകയായിരുന്നു അക്ബർ. ഇതിനിടെ ​പഴയ ഖുറൈസ്​ പട്ടണത്തിൽ വെച്ച്​ ഹൈവേയിൽനിന്ന്​ ബ്രാഞ്ച്​ റോഡിലേക്ക്​ അ​പ്രതീക്ഷിതമായി തിരിഞ്ഞ ട്രയിലറിന്​ പിന്നിൽ അക്ബറിൻ്റെ മിനിട്രക്ക് ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ​ അക്​ബർ തൽക്ഷണം മരിച്ചു. ഈ സമയം ഭാര്യയും രണ്ട്​ മക്കളുമടങ്ങുന്ന കുടുംബം ഇതൊന്നുമറിയാതെ താമസ സ്ഥലത്തുണ്ടായിരുന്നു. നാല്​ മാസം മുമ്പാണ് ഭാര്യയും മക്കളും സന്ദർശനവിസയിലെത്തിയത്. അക്ബറിൻ്റെ മരണത്തെ തുടർന്ന് കമ്പനിയധികൃതർ ശനിയാഴ്​ച കുടുംബത്തെ നാട്ടിലേക്ക്​ അയച്ചു.
.
ഫസ്​ന പാറശ്ശേരിയാണ് ഭാര്യ, മക്കൾ: ഫാതിമ നൈറ (ഒമ്പത്​), മുഹമ്മദ്​ ഹെമിൻ (രണ്ട്​). പരേതനായ കാരാട്ടുപറമ്പിൽ ഹസനാണ് പിതാവ്​. മാതാവ്​: സക്കീന ഉമ്മ, ജാഫർ, റഹ്​മാബി എന്നീ സഹോദരങ്ങളുണ്ട്.

അപകടവിവരമറിഞ്ഞ്​ കമ്പനി മാനേജിങ്​ ഡയറക്​ടറും മലയാളിയുമായ അഷ്​റഫ്​ എറമ്പത്ത് സംഭവസ്ഥലത്ത് എത്തിയിരുന്നു. തുടർ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങളുമായി കെ.എം.സി.സി അൽഅഹ്​സ ഘടകം ഭാരവാഹി നാസർ കണ്ണൂരും സഹപ്രവർത്തകരും​ കമ്പനി പ്രതിനിധി നാസർ വണ്ടൂരും ഒപ്പമുണ്ട്​.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!