1989ൽ ഫിലിപ്പീൻ സ്ത്രീയെ വിവാഹം കഴിച്ചു, ഭാര്യയുടെ പിടിവാശിയിൽ തോന്നിയ കുബുദ്ധി; വർഷങ്ങൾക്കിപ്പുറം പുലിവാല് പിടിച്ച് കുവൈറ്റി പൗരൻ
കുവൈറ്റ് സിറ്റി: 1989-ൽ നടന്ന വിവാഹവും, തുടര്‍ന്ന് ഭാര്യയുടെ പിടിവാശിയിൽ ചെയ്ത കുറ്റകൃത്യവും കുവൈറ്റി പൗരനെ എത്തിച്ചത് വലിയ നിയമക്കുരുക്കിലേക്ക്. കുവൈറ്റി പൗരൻ ഒരു ഫിലിപ്പീൻ സ്ത്രീയെ ആയിരുന്നു വിവാഹം കഴിച്ചത്. വർഷങ്ങൾക്ക് ശേഷം, 1990-കളുടെ തുടക്കത്തിൽ, ഭാര്യയോടൊപ്പം കുവൈറ്റിലേക്ക് മടങ്ങാൻ അയാൾ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
.
തന്റെ മരുമകളേയും കൂടെ കൊണ്ടുപോകാതെ താൻ കുവൈറ്റിലേക്കില്ലെന്ന നിലപാടിലായിരുന്നു ഭാര്യ. നിയമപരമായി ഭാര്യയുടെ മരുമകളെ കൂടെ കൊണ്ടുോപകാൻ വലിയ തടസമുണ്ടെന്ന് അറിയാവുന്ന കുവൈറ്റി യുവാവ് മറികടക്കാനാകാത്ത പ്രതിസന്ധിയിലായി. ഒടുവിൽ ഭാര്യയുടെ വാശിക്ക് വഴങ്ങിയ അയാൾ അയാൾ നിയമവിരുദ്ധമായി ചില പദ്ധതികൾ ആവിഷ്കരിച്ചു.
.
പെൺകുട്ടി തന്റെ ഫിലിപ്പീൻ ഭാര്യയുടെ മകളാണെന്ന തരത്തിലുള്ള രേഖകൾ ഉണ്ടാക്കുകയായിരുന്നു അയാൾ ചെയ്തത്. അതിനായി അയാൾ കണ്ടെത്തിയ മാര്‍ഗവും ഇന്ന് ഇയാൾക്കെതിരായ തെളിവായി മാറി എന്നതാണ് മറ്റൊരു കാര്യം. 1987ലായിരുന്നു പെൺകുട്ടി ജനിച്ചത്. വിവാഹത്തിന് രണ്ട് വര്‍ഷം മുമ്പ് ജനിച്ചതിനാൽ ഇവരുടെ വിവാഹം നടന്നത് അതിനും രണ്ട് വര്‍ഷം മുമ്പാണ് നടന്നതെന്ന് കാണിക്കുന്ന വ്യാജ രേഖയുണ്ടാക്കി. അതുവഴി അവളെ തന്റെ മകളായി അംഗീകരിക്കാനുള്ള നിയമ നടപടികൾ അയാൾ പൂര്‍ത്തിയാക്കുകയും ചെയ്തു. കൃത്രിമ വിവരങ്ങൾ ഉപയോഗിച്ച്, 1990 കളുടെ തുടക്കത്തിൽ അദ്ദേഹം മരുമകളെ കുവൈറ്റിയായി അംഗീകരിച്ച രേഖകളുമായി കുവൈറ്റിലേക്ക് തിരിക്കുകയും താമസിക്കുകയും ചെയ്തു.
.
വര്‍ഷങ്ങൾക്ക് ശേഷം ഇപ്പോൾ കുവൈറ്റ് ആരംഭിച്ച വ്യാജ പൗരത്വ പരിശോധനയിലാണ് അന്നത്തെ പെൺകുട്ടി, ഇന്നത്തെ യുവതി പിടിയിലാകുന്നത്. ഇവരുടെ പൗരത്വം സംബന്ധിച്ച വ്യാജ രേഖകൾ എല്ലാം പരിശോധനയിൽ കണ്ടെടുത്തും. ഇതിന് പുറമെ ഡിഎൻഎ പരിശോധനയിലും യുവതിയുടെ മാതാപിതാക്കൾ മറ്റാരോ ആണെന്ന് തെളിഞ്ഞു. ഇപ്പോൾ തുടർന്നുള്ള കടുത്ത നിയമ നടപടികൾ നേരിടുകയാണ് ഈ കുവൈറ്റി പൗരൻ. (ചിത്രം പ്രതീകാത്മകം)
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.