ഗൾഫ് സെക്ടറുകളിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ; നിലവിലുള്ള സർവീസുകളുടെ എണ്ണം വർധിക്കും
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അടുത്ത മാസം കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ വിമാനക്കമ്പനി. മാർച്ച് 1 മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട് –ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം റാസൽഖൈമയിലേക്കു പുതിയ സർവീസ് ആരംഭിക്കും. കോഴിക്കോട് –ഫുജൈറ സെക്ടറിലും സർവീസ് പരിഗണനയിലുണ്ട്.
.
നിലവിൽ കോഴിക്കോട് –ജിദ്ദ സെക്ടറിൽ ആഴ്ചയിൽ 7 സർവീസുകൾ ഉള്ളത് 11 ആകും. ജിദ്ദയിലേക്കുള്ള അധിക വിമാനം ഉച്ചയ്ക്ക് 1.50നു കോഴിക്കോട്ടുനിന്നു പുറപ്പെടും. സൗദി സമയം വൈകിട്ട് 6.30നു ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്കു പുറപ്പെടും. റാസൽഖൈമ –കോഴിക്കോട് സെക്ടറിൽ ആഴ്ചയിൽ 5 സർവീസുകൾ ആണ് ആരംഭിക്കുന്നത്. കോഴിക്കോട്ടുനിന്നു പുലർച്ചെ 3.55നു റാസൽഖൈമയിലേക്കു പുറപ്പെടും. റാസൽഖൈമയിൽനിന്നു പ്രാദേശിക സമയം പകൽ 11.20നു കോഴിക്കോട്ടേക്കു പുറപ്പെടും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും എയർ അറേബ്യയും കോഴിക്കോട്ടുനിന്നു റാസൽഖൈമയിലേക്കു സർവീസുകൾ ഉണ്ട്. ഇൻഡിഗോ കൂടി എത്തുന്നതോടെ യുഎഇ പ്രവാസികൾക്ക് യാത്രാ സൗകര്യം വർധിക്കും.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.