സ്കൂട്ടറിൻ്റെ വായ്പ തിരിച്ചടക്കാൻ വൈകി: അന്വേഷിച്ചെത്തിയ ജീവനക്കാരിയുടെ മുടിയിൽ പിടിച്ച് മർദനം, യുവാവിനെതിരെ കേസ്– വിഡിയോ
വടകര ∙ വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ മർദിച്ച യുവാവിനെതിരെ കേസ്. ഓർക്കാട്ടേരി കുന്നുമ്മൽ മീത്തൽ വിജേഷിനെതിരെയാണു കേെസടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു മർദനം.
.
സ്കൂട്ടർ വാങ്ങാൻ വിജേഷ് ധനകാര്യ സ്ഥാപനത്തിൽനിന്നു വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പണം തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ടാണു യുവതി എത്തിയത്. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും യുവതി വിജേഷിന്റെ സ്കൂട്ടറിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ വിജേഷ് യുവതിയെ മുടിയിൽ പിടിച്ച് പറമ്പിലേക്കിട്ട് മർദിക്കുകയായിരുന്നു.
.
View this post on Instagram
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.