ലോഡ്ജ് മുറിയിൽ അമ്മയുടെ ഒത്താശയോടെ 13-കാരിയെ പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിമൂന്ന് വയസുകാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയും ആണ്‍സുഹൃത്തുമാണ് അറസ്റ്റിലായത്. മംഗലാപുരത്ത് വെച്ചാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ആണ്‍സുഹൃത്തായ റാന്നി സ്വദേശി ജയ്‌മോഹന്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
.
കഴിഞ്ഞ വർഷം സെപ്റ്റംബര്‍ മാസം പത്തനംതിട്ടയിലെ ഒരു ലോഡ്ജില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളേയും പത്തനംതിട്ടയിലേക്ക് വിളിച്ചുവരുത്തുകയും അമ്മയുടെ സാന്നിധ്യത്തില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. ഇതിന് പിന്നാലെ കുട്ടിയുടെ മാതാവും സുഹൃത്തായ ജയ്‌മോഹനും ഒളിവില്‍പോകുകയായിരുന്നു.കുട്ടിയെ പീഡിപ്പിക്കുന്നത് അമ്മയുടെ അറിവോടുകൂടിയാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അവരേയും അറസ്റ്റ് ചെയ്യുന്നത്.
.
ജയ്‌മോഹന്‍ പതിനൊന്ന് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് അറിയിക്കുന്നത്. മലപ്പുറം താളികാവിലെ ഒരു കൊലപാതകക്കേസിലുള്‍പ്പെടെ ഇയാള്‍ പ്രതിയാണ്. ഇയാള്‍ ജയിലില്‍ കഴിയവേ ഒരു സഹതടവുകാരന്‍ മുഖേനയാണ് പെണ്‍കുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. പുറത്തിറങ്ങിയതിന് ശേഷം യുവതിയുമായി അടുപ്പത്തിലാകുകയും അത് പ്രണയബന്ധത്തിലേക്ക് കടക്കുകയും ചെയ്‌തെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!