എയർപോർട്ടിലിറങ്ങിയ യാത്രക്കാരന്റെ ലഗേജിൽ സംശയം; പെട്ടി തുറന്ന് നോക്കിയപ്പോൾ തുണികൾക്കുള്ളിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് – വീഡിയോ
മസ്കറ്റ്: ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ യാത്രക്കാരന്റെ പെട്ടിയിൽ നിന്ന് കഞ്ചാവ് പിടികൂടി. എട്ട് കിലോയോളം കഞ്ചാവാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഒമാൻ കസ്റ്റംസ് അധികൃതരാണ് രാജ്യത്തേക്ക് 7.940 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞത്.
.
വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരന്റെ സ്വകാര്യ ലഗേജിനുള്ളിൽ വളരെ വിദഗ്ധമായ നിലയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പെട്ടിയില്‍ വസ്ത്രങ്ങൾക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. പെട്ടി പരിശോധിച്ച് കഞ്ചാവ് പുറത്തെടുക്കുന്നതിന്റെ വീഡിയോ ഒമാന്‍ കസ്റ്റംസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
.
#ضبطيات_بالفيديو || جمارك مطار صلالة تحبط محاولة مسافرة ٍ إدخال لـ 7.940 كيلو جراماً من مخدر الماريجوانا، كانت مخبأة في أمتعة المسافرة الشخصية .#تهريب_مخدرات#جمارك_عمان#شرطة_عمان_السلطانية pic.twitter.com/AqGLMAKPCW
— جمارك عُمان (@omancustoms) February 10, 2025
.വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.