കുപ്പിയുടെ അടപ്പ് തൊണ്ടയിൽകുടുങ്ങി 8 മാസമുള്ള കുഞ്ഞുമരിച്ചു; മുലപ്പാൽകുടുങ്ങി ആദ്യകുട്ടിയും മരിച്ചു, ദുരൂഹതയെന്ന് പിതാവ്

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുംമുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
.
അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നിസാര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നതായാണ് പിതാവ് പറയുന്നത്. നേരത്തെ 14 ദിവസം മാത്രം പ്രായമുള്ളപ്പോൾ നിസാറിന്‍റെ മൂത്ത കുഞ്ഞ് ഭാര്യവീട്ടിൽവെച്ച് മരിച്ചിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഈ രണ്ടുസംഭവങ്ങളും ഭാര്യവീട്ടില്‍വെച്ചായിരുന്നു. തന്‍റെ മറ്റൊരു കുഞ്ഞ് കൂടി മരിച്ചതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് പിതാവ് നിസാർ പൊലീസിൽ പരാതി നൽകിയത്.

കുഞ്ഞിന് അസുഖം വരുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭാര്യ വീട്ടുകാർ തയാറായിരുന്നില്ലെന്നും നിസാർ ആരോപിക്കുന്നു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!