ഇനി സൗജന്യ ബാഗേജിൽ സംസം കൊണ്ടുപോകാം-എയർഇന്ത്യ എക്സ് പ്രസ്

റിയാദ്: സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് സംസം വെള്ളം കൊണ്ടുപോകുമ്പോൾ  അധിക ഫീസ് നൽകേണ്ടതില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ള 30 കിലോഗ്രാം സൗജന്യ ചെക്ക്-ഇന്‍ ബാഗേജ്, സംസം വെള്ളത്തിന്റെ ഭാരം കൂടി ഉള്‍പ്പെട്ടതാണ്. അതിനാൽ സംസം വാട്ടര്‍ കണ്ടെയ്‌നറിന് അധിക പീസ് ഹാന്‍ഡ്‌ലിങ് ഫീസ് നൽകേണ്ടതില്ല.

അതേസമയം അനുവദിക്കപ്പെട്ടിട്ടുള്ള 30 കിലോ ഗ്രാം ഭാരത്തിന് മുകളിൽ വരുന്നതിന് അധിക ബാഗേജ് നിരക്കുകൾ നൽകേണ്ടിവരും. നേരത്തെ 20 കിലോയായിരുന്നും എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് അനുവദിച്ചിരുന്ന സൗജന്യ ബാഗേജിന്റെ ഭാരം. കഴിഞ്ഞ മാസം മുതൽ അത് 30 കിലോയാക്കി വർധിപ്പിച്ചു. അതിന് പിറകെയാണ് ഇപ്പോൾ സംസമിനുള്ള ഫീസിളവും പ്രഖ്യാപിച്ചത്. 7 കിലോ കാബിൻ ബാഗേജും എയർ ഇന്ത്യ എക്സ്പ്രസ് അനുവദിക്കുന്നുണ്ട്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!