പ്രവാസി മലയാളി വിദ്യാർത്ഥി കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി മലയാളി വിദ്യാര്‍ത്ഥി കുവൈത്തിൽ മരിച്ചു. അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർത്ഥി അഭിനവാണ് മരിച്ചത്. രോഗബാധിതനായി കുവൈത്ത് സബ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം. കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണനാണ് പിതാവ്. മാതാവ് സിസി, അൽ റാസി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കല കുവൈത്ത് പ്രവർത്തകർ അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.