മലയാളിയെ തലക്കടിച്ചുകൊന്ന്​ കച്ചവട സ്ഥാപനം കൊള്ളയടിച്ച കേസിൽ സൗദി, യമൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയിൽ മലയാളിയെ തലക്കടിച്ചുകൊന്ന് വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിൽ രണ്ട് പേർക്ക് വധശിക്ഷ നടപ്പാക്കി. കടയിലെ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് ഇഞ്ചമണ്ടിപുറാക്കൽ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ സൗദി പൗരൻ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്‌റാനി, യമനി പൗരൻ അബ്​ദുല്ല അഹമ്മദ് ബാസഅദ് എന്നിവർക്കാണ് വധിശിക്ഷ​ നടപ്പാക്കിയത്. അയാൾ ജോലി ചെയ്​തിരുന്ന വ്യാപാരസ്ഥാപനം കൊള്ളയടിച്ച

സിദ്ദീഖിനെ കൊല്പപെടുത്തി അയാൾ ജോലി ചെയ്​തിരുന്ന വ്യാപാരസ്ഥാപനം കൊള്ളയടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്​ച രാവിലെ റിയാദിൽ ശിക്ഷ നടപ്പാക്കിയത്. റിയാദിലായിരുന്നു കൊള്ളയടിക്കപ്പെട്ട വ്യാപാരസ്ഥാപനം പ്രവർത്തിച്ചിരുന്നു. സ്ഥാപനത്തിൽ ആരുമില്ലാത്ത സമയത്ത്​ മാരാകായുധങ്ങളുമായി അതിക്രമിച്ചു കയറി സിദ്ദീഖിനെ ക്രൂ​രമായി ആക്രമിക്കുകയും, തലയിൽ പലതവണ ഇരുമ്പുവടികൊണ്ട്​ ആഞ്ഞടിച്ചു കൊലപ്പെടുത്തുകയും ചെയ്​തെന്നാണ്​ കേസ്​. തുടർന്ന്​ കട കൊള്ളയടിച്ച്​ പണവും മറ്റ് വിലയേറിയ​ സാധനങ്ങളും അപഹരിക്കുകയും ചെയ്തു. സംഭവമുണ്ടായ ഉടൻ തന്നെ റിയാദ്​ പൊലീസ്​ രണ്ട്​ പ്രതികളെയും പിടികൂടുകയും കുറ്റന്വേഷണ വിഭാഗം വിശദമായ അന്വേഷണം നടത്തി പ്രതികൾ കുറ്റക്കാരെന്ന്​ കണ്ടെത്തുകയുമായിരുന്നു. ഇതിനെ തുടർന്നാണ് റിയാദ്​ ക്രിമിനൽ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.

.
തുടർന്ന് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷ ശരിവെക്കുകയും ചെയ്തതോടെ ശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ്​ അനുമതി നൽകി. ഇതിനെ തുടർന്നാണ് പ്രതികൾക്ക് വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!