വിദ്യാർഥികളെ എടുക്കാൻ സ്കൂളിലേക്ക് പോയ മലയാളി ഹൗസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

സൗദിയിലെ റിയാദിൽ മലയാളി പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു. പട്ടാമ്പി കൊപ്പം നെടുമ്പ്രക്കാട് അമയൂര്‍ സ്വദേശി ചിരങ്ങാംതൊടി ഹനീഫ (44) യാണ് മരിച്ചത്. സ്‌പോണ്‍സറുടെ വീട്ടില്‍ ഹൗസ് ഡ്രൈവർ ജോലി ചെയ്യുകായിരുന്നു. ഇന്നലെ വിദ്യാർഥികളെ സ്കൂളിൽ നിന്നെടുക്കാനായി പോയ സമയത്ത് പാർക്കിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു..
.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക് പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ജുനൈദ് ടിവി താനൂര്‍, നസീര്‍ കണ്ണീരി, ജാഫര്‍ വീമ്പൂര്‍, റസാഖ് പൊന്നാനി എന്നിവരും സഹായത്തിനുണ്ട്. ഭാര്യ സാജിദ. മക്കള്‍: ഷിബിന്‍, ഷിബില്‍, അനസ്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!