സൗദിയിൽ കെഎംസിസി നേതാവിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: സൗദിയിലെ റിയാദിൽ സാമൂഹിക പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കെ.എം.സി.സി നേതാവുകൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ശമീര്‍ അലിയാരെയാണ് (48) ശുമൈസിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ജില്ലാ കെഎംസിസി എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ് ഇദ്ദേഹം.
.
താമസ സ്ഥലത്ത് തനിച്ചായിരുന്നു ഇദ്ദേഹത്തിൻ്റെ താമസം. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നുവെന്നും അന്വേഷിച്ച് നടക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഇതിൻ്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോഴാണ് മരിച്ചതായ വിവരം പൊലീസ് അറിയിക്കുന്നത്. കുത്തേറ്റ് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ശരീരത്തിൽ കുത്തേറ്റ പാടുകളുമുണ്ട്. കൊളളക്കാരാൽ ആക്രമിക്കപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
.
ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. സുമേഷി ആശുപത്രിയിലാണ് ഭാര്യക്ക് ജോലി. റിയാദിലെ സഞ്ചാരി പോലുള്ള യാത്ര കൂട്ടായിമയിലും സജീവ സാന്നിധ്യമാണ് ഇദ്ദേഹം. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.