വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗുകളിലാക്കി ഉപേക്ഷിച്ചു; കൊലപാതകം ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ
മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിൽ നിറച്ച് ഉപേക്ഷിച്ചു. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് രണ്ട് ബാഗുകളാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
.
ഇന്ന് വൈകുന്നേരമായിരുന്നു ക്രൂരകൃത്യം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വൈകുന്നേരം പ്രതി ആരിഫ് രണ്ട് ബാഗുകളുടെ കെട്ടുകളുമായി ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളില്‍ നിന്ന് ഒരു ബാഗ് താഴേക്കെറിഞ്ഞു. മറ്റൊരു ബാഗും ഉപേക്ഷിക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വച്ചാണ് കൊലപാതകമെന്നാണ് സൂചന. മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചത്. പോലീസ് സ്ഥലത്തെത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
.
പിന്നീട് നടത്തിയ പരിശോധനയില്‍ പാലത്തിനടിയില്‍ നിന്ന് രണ്ട് ബാഗുകളിലായി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഏറെക്കാലമായി വെള്ളമുണ്ടയില്‍ താമസിച്ച് ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇന്ന് വൈകുന്നേരത്തോടെയാണ് ക്രൂരമായ കൊലപാതകം നടത്തിയത് എന്നാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.