പറമ്പിൽ വന്ന ജെസിബി കാണാൻ എത്തി; തെങ്ങ് ദേഹത്തു വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ∙ പഴയങ്ങാടിയിൽ തെങ്ങ് ദേഹത്തു വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം. പഴയങ്ങാടി വെങ്ങര കക്കാടപ്പുറത്ത് കെ.പി മൻസൂർ – സമീറ ദമ്പതികളുടെ മകൻ ഇ.എൻ.പി മുഹമ്മദ് നിസാൽ‌ (10) ആണ് മരിച്ചത്. അപകടാവസ്ഥയിലായിരുന്ന തെങ്ങ് ജെ.സി.ബി. ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ പറമ്പിൽ തെങ്ങ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നത് കാണാൻ എത്തിയതായിരുന്നു നിസാൽ.

എന്നാൽ തെങ്ങ് വീഴുന്ന ദിശ മാറുകയും നിസാൽ നിൽക്കുന്ന ഭാഗത്തേക്ക് വീഴുകയുമായിരുന്നു. പരുക്കേറ്റ നിസാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടം മാപ്പിള യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: നിഹാൽ, നിയാസ് (വിദ്യാർഥികൾ).
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!